കൊച്ചിയിൽ ലൈംഗിക അതിക്രമ പരാതിയിൽ ഒളിവിൽ കഴിഞ്ഞുവരുന്ന ഡോക്ടർ ജോൺസൺ കെ വർഗീസിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കി. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
പ്രതി ഇതിനോടകം രാജ്യം വിട്ട് വിദേശത്തേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ഡോക്ടർ ജോൺസൺ കെ വർഗീസിന്റെ മൊബൈൽ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
ഏകദേശം 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഫോണിൽ നിന്നും കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഉയർന്നു വരാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

