നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ അൻപത്തഞ്ചാം ജന്മദിനത്തിൽ ആശംസകളുമായി പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സിന്ധു എന്ന വിളി മാറി അവർ ചേച്ചിയും അമ്മയും ആന്റിയും അമ്മൂമ്മയുമായി മാറിയെന്നും, താനും അപ്പൂപ്പനായെന്നും താരം കുറിപ്പിൽ വ്യക്തമാക്കുന്നു.
വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങൾ കോർത്തിണക്കിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൃഷ്ണകുമാർ ഫെയ്സ്ബുക്കിൽ കുറിച്ച വരികൾ ഇങ്ങനെ: “ഇന്നു പോസ്റ്റ് ചെയ്തതിലെ ആദ്യ ഫോട്ടോ എടുക്കുമ്പോൾ സിന്ധുവിന് 22-23 പ്രായം കാണും.
ഇന്ന് അതേ സിന്ധുവിനു 55 വയസ്സ്. 32 വർഷങ്ങൾക്കു മുൻപ് സിന്ധുവിന്റെ ഭാരം പോലും 55 കിലോ ഇല്ലാ..
ഇന്ന് അങ്ങനെയല്ല. നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
വളർത്തി.. പലതരത്തിലുള്ള പോറലുകൾ ഉണ്ട്.
ചുളുക്കുകൾ സംഭവിച്ചു. കാലം എല്ലാം മാറ്റും.
അന്നത്തെ ഞങ്ങളുടെ സ്വപ്നങ്ങൾ, ചിന്തകൾ, മുൻഗണനകൾ, ആഗ്രഹങ്ങൾ.. എല്ലാം മാറി.
നമ്മളോടൊപ്പം ഉണ്ടായിരുന്ന ചിലർ, ചർമം, മുടിയുടെ നിറം എല്ലാം മാറി. സിന്ധു എന്ന വിളിമാറി..ചേച്ചി, അമ്മ, ആന്റി, അമ്മൂമ്മ, ഒപ്പം ഞാനും അപ്പൂപ്പനായി..ആഗ്രഹിച്ചത് പലതും കിട്ടിയില്ല, എന്നാൽ കിട്ടിയതു ചിലത് ആഗ്രഹിച്ചതിനേക്കാൾ മികച്ചതായിരുന്നു.
നല്ലതും നല്ലതല്ലാത്തതുമായ പലതും ജീവിതത്തിൽ സംഭവിച്ചു. നന്മകൾ അളന്നു നോക്കിയപ്പോൾ വൻ നേട്ടം..
നല്ലതല്ലാത്തത് എന്നു കരുതിയ പലതും ജീവിതത്തിൽ മുന്നേറാൻ സഹായിച്ച ഇന്ധനമായിരുന്നു, ഊർജമായിരുന്നു..സിന്ധുവിനോടൊപ്പമുള്ള യാത്ര അതിസുന്ദരമായിരുന്നു.. ആനന്ദകരമായിരുന്നു..
ഇന്നും പ്രകൃതി ഞങ്ങളെ അതീവ ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചു കൊണ്ടുപോകുന്നു.. യാത്രയിൽ കൂടെ കൂടി ഒരുപാട് ധന്യ നിമിഷങ്ങൾ സമ്മാനിച്ച നാല് മക്കൾക്കും, രണ്ടു മരുമക്കൾക്കും, ഓമിക്കും, ദൈവത്തിനും ഈ സുന്ദര നിമിഷത്തിൽ നന്ദി പറയുന്നു..
കൊച്ചിയിൽ നിൽക്കുന്ന സിന്ധുവിനു മുംബയിൽ നിൽക്കുന്ന കിച്ചുവിന്റെ പിറന്നാൾ ആശംസകൾ”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

