കോഴിക്കോട് ജില്ലയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. 41.61 ഗ്രാം എംഡിഎംഎ, ഡിജിറ്റൽ ത്രാസ്, പാക്കിങ്ങിനായി ഉപയോഗിച്ചിരുന്ന കവറുകൾ എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
ഓമശ്ശേരി സ്വദേശികളായ ഷെരീഫ് (38), സി.കെ. സമീർ (38) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
റൂറൽ എസ്പി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിലുള്ള ഡാൻസാഫ് സംഘവും കൊടുവള്ളി പൊലീസും സംയുക്തമായാണ് ഈ നടപടി സ്വീകരിച്ചത്. ലഹരി വിൽപനയിലൂടെ സമ്പാദിച്ചതായി സംശയിക്കുന്ന ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം രൂപയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇരുവരും ചേർന്ന് ലഹരി വസ്തുക്കളുടെ കൂട്ടക്കച്ചവടം നടത്തിവരികയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായ എംഡിഎംഎയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഒന്നര ലക്ഷം രൂപ വരെ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രദേശത്ത് ഇവർക്കെതിരെ വ്യാപകമായ പരാതികൾ നാട്ടുകാരിൽ നിന്നും ഉയർന്നിരുന്നു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണ ചന്ദ്രൻ, താമരശ്ശേരി ഡിവൈഎസ്പി കെ.എ.
ബോസ്, കൊടുവള്ളി ഇൻസ്പെക്ടർ പ്രജീഷ് എന്നിവരുടെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വലയിലാക്കിയത്. കൊടുവള്ളി എസ്ഐ കെ.
ശ്രീദു, എഎസ്ഐ കെ.കെ. സന്തോഷ് കുമാർ, സീനിയർ സിപിഒമാരായ സി.പി.
പ്രവീൺ, പി. പ്രസൂൺ, സിപിഒമാരായ എം.
ശ്രീനിഷ്, കെ. നിഖിൽ, എം.കെ.
ബിജിന, ഡാൻസാഫ് എസ്ഐ രാജീവ് ബാബു, എഎസ്ഐ ജയരാജൻ പനങ്ങാട്, സീനിയർ സിപിഒമാരായ ജിനീഷ് ബാലുശ്ശേരി, അനസ് ഈർപ്പോണ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് ഈ തുമ്പ് കണ്ടെത്തി പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

