കൊച്ചി: സ്വയംഭരണ എയ്ഡഡ്, സ്വാശ്രയ കോളജുകൾക്ക് പുതിയ ഇളവുകൾ അനുവദിച്ച സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ രംഗത്ത്. അക്കാദമിക് കോഴ്സുകൾ ആരംഭിക്കുന്നതിലടക്കമുള്ള കാലതാമസം ഒഴിവാക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ കേരളത്തിൽ മാത്രമാണ് ഇത്തരം സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും സർവകലാശാലകളുടെയും മുൻകൂർ അനുമതി നിർബന്ധമായും വേണ്ടിവരുന്നത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഈ ഇളവുകൾ നടപ്പിലാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
പുതിയ തീരുമാനം വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് നിലനിന്നിരുന്ന കർശനമായ രീതികൾ സ്വയംഭരണ കോളേജുകളുടെ അടിസ്ഥാന തത്വങ്ങൾക്ക് തന്നെ എതിരായിരുന്നു.
മാറുന്ന കാലഘട്ടത്തിന്റെ ആവശ്യകതകൾക്ക് അനുസൃതമായ മാറ്റങ്ങൾ സിലബസിലും കോഴ്സുകളിലും ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

