തൃശൂരിൽ സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 20 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടിൽ ഏയ്ഞ്ചൽ ആണ് അപകടത്തിൽ മരണപ്പെട്ടത്.
വീടിന് തൊട്ടുസമീപത്തുവെച്ചാണ് ഈ ദാരുണ സംഭവം ഉണ്ടായത്. അനുജനെ മണ്ണുത്തിയിൽ ട്യൂഷന് അയച്ചതിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.
ഈ സമയത്ത് മണ്ണുത്തിയിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി സംഭവസ്ഥലത്തുതന്നെ ജീവൻ വെടിഞ്ഞു.

