ഷാർജയിൽ വെച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും ശക്തമായ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ രംഗത്തെത്തി. ഖാദി പ്രചാരണത്തിന്റെ ഭാഗമായി മുൻകാലങ്ങളിൽ എല്ലാ സംഘടനാ നേതാക്കളെയും കാണാറുണ്ടായിരുന്നുവെന്നും, എന്നാൽ വെള്ളാപ്പള്ളിയുടെ നിലപാടുകളിലെ വിയോജിപ്പുകൾ കാരണമാണ് ഇക്കാര്യം ഇപ്പോൾ തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശൻ സംഘപരിവാർ ശക്തികളുടെ വക്താവായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പി ജയരാജൻ കുറ്റപ്പെടുത്തി. ബിഡിജെഎസ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

