സംഗീതപ്രേമികൾക്കായി തികച്ചും വ്യത്യസ്തമായ ഒരു നൃത്ത സംഗീതാവിഷ്കാരം കൂടി എത്തിയിരിക്കുന്നു. തൃപ്പൂണിത്തുറ കളിക്കോട്ട
പാലസിൽ നടന്ന ചടങ്ങിൽ ‘ഗോപീഗാന ലോല’ ഭജൻ പ്രകാശനം ചെയ്യപ്പെട്ടു. പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ ആണ് ചടങ്ങിൽ ഗാനത്തിന്റെ പ്രകാശനം നിർവഹിച്ചത്.
‘ബോധി സൈലന്റ് സ്കേപ്’ എന്ന യുട്യൂബ് ചാനലിലൂടെയാണ് ഈ ദൃശ്യാനുഭവം ഔദ്യോഗികമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സംസ്കൃത ഭാഷയിലാണ് ഈ ഭജൻ രചിക്കപ്പെട്ടിരിക്കുന്നത്.
പ്രശസ്തനായ പ്രകാശ്.കെ.വർമ ആണ് ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ശ്രീവത്സൻ.ജെ.വർമ ആണ്.
നൃത്തവിന്യാസത്തിന് പ്രത്യേക പ്രാധാന്യമുള്ള ഈ ദൃശ്യാവിഷ്കാരത്തിന്റെ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത മോഹിനിയാട്ടം കലാകാരി ഗോപികാ വർമയാണ്. ചടങ്ങിൽ ശ്രദ്ധേയമായ നൃത്താവതരണം കാഴ്ചവെച്ചത് ബിന്ദു പ്രശാന്ത് ആണ്.
കൂടാതെ, യുഹാബ് ഇസ്മായിൽ ഒരുക്കിയ എഐ ദൃശ്യാവിഷ്കാരം പ്രേക്ഷകർക്ക് തികച്ചും നവീനമായ ഒരു ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

