കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി സംഘടന വാഗ്ദാനം ചെയ്ത സഹായധനത്തിൽ നിന്നുള്ള ആദ്യ ഗഡു കൈമാറി. ശബ്ദ സംവിധാനങ്ങൾക്കായുള്ള സ്പീക്കറും മൈക്കുമാണ് ആശുപത്രി അധികൃതർക്ക് ലഭിച്ചത്.
പുതിയറ വാർഡ് കൗൺസിലർ ബിന്ദു ഉദയകുമാർ, കാലിക്കറ്റ് സൈക്യാട്രിക് ഗിൽഡ് പ്രസിഡന്റ് ഡോ. കമൽ ഹുസൈൻ എന്നിവർ ചേർന്ന് ആർഎംഒ ഡോ.
പ്രശാന്തിന് ഉപകരണങ്ങൾ കൈമാറി. ചടങ്ങിൽ ഡോ.
ശിവദാസൻ, ഡോ. അബ്ദുറസാഖ്, അബ്ദുൽ ഗഫൂർ, കാലിക്കറ്റ് റണ്ണേഴ്സ് ക്ലബ് വൈസ് പ്രസിഡന്റ് ബോബി ജോർജ്, ട്രഷറർ സജിത്ത് പി, സഖറിയ, പ്രഫ.
സലിം.ടി.കെ, ബിബിൻ കൃഷ്ണ തുടങ്ങിയവർ സന്നിഹിതരായി. കഴിഞ്ഞ ഒക്ടോബർ 11ന് ആചരിച്ച വേൾഡ് മെന്റൽ ഹെൽത്ത് ഡേയോട് അനുബന്ധിച്ച് കാലിക്കറ്റ് റണ്ണേഴ്സും കാലിക്കറ്റ് സൈക്യാട്രിക് ഗിൽഡും സംയുക്തമായി ‘മൈൽസ് ഫോർ മൈന്‍ഡ്’ എന്ന പേരിൽ സംഘടിപ്പിച്ചിരുന്നു.
ഈ കൂട്ടോട്ടത്തിന്റെ റജിസ്ട്രേഷൻ വഴി ലഭിച്ച തുക പൂർണ്ണമായും കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്ന് സംഘാടകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

