യുവജനങ്ങളിൽ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊല്ലം ശ്രീനാരായണ കോളജ് റെഡ് റിബൺ ക്ലബിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു. ജീവനി കൗൺസിലിങ് സെന്ററുമായി സഹകരിച്ചുകൊണ്ട് ‘റോഡ് ടു ബ്ലൂംസ്’ എന്ന നാമകരണത്തിലാണ് മാനസികാരോഗ്യ ബോധവൽക്കരണ ശിൽപശാല അരങ്ങേറിയത്.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
എസ്.ലൈജു ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പസുകളിലെ മാനസികാരോഗ്യ പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കോളജ് സൈക്കോളജിസ്റ്റ് ഗാർഗി.ജെ.ആർ നേതൃത്വം നൽകി.
ശിൽപശാലയിൽ റിസോഴ്സ് പേഴ്സനായി പങ്കെടുത്ത അവർ വിദ്യാർത്ഥികളുമായി സംവദിച്ചു. മാനസികാരോഗ്യം, വൈകാരിക ആരോഗ്യം, പഠനപരവും വ്യക്തിപരവുമായ സമ്മർദങ്ങളെ അതിജീവിക്കൽ, വ്യക്തിത്വ വികസനം തുടങ്ങിയ നിർണായക വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസുകൾ ക്രമീകരിച്ചിരുന്നത്.
എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ അർച്ചന.പി.ജെ, ഡോ. ശ്രുതി.എൻ എന്നിവർ പരിപാടിയുടെ ഏകോപന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

