ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ റോഡരികിലേക്ക് സ്കൂട്ടർ ഒതുക്കി നിർത്തിയതിന് പിന്നാലെയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെന്നിത്തല സൗത്ത് തഴത്തേതിൽ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്.
മാവേലിക്കര സർക്കാർ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ പത്തു മണിയോടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തം സംഭവിച്ചത്. യാത്രയ്ക്കിടെ വാഹനത്തിന് പിന്നിൽ നിന്ന് വേഗത്തിൽ വന്ന ടിപ്പർ ലോറി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആനി ബാബു തന്റെ സ്കൂട്ടർ റോഡിന്റെ ഇടതുവശത്തേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തിയിരുന്നു.
എന്നാൽ നിയന്ത്രണം നഷ്ടമാെയത്തിയ ടിപ്പർ ലോറി ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആനി ബാബുവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
സംഭവസ്ഥലത്ത് വെച്ചുതന്നെ അന്ത്യം സംഭവിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

