എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കായംകുളം റോമ ബാർ ഉടമ രതീഷ് കുമാർ വ്യക്തമാക്കി. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനമെന്താണെന്ന് തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്നും രതീഷ് കുമാർ കൂട്ടിച്ചേർത്തു.
എന്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ ഇത്തരത്തിലുള്ള ഒരു റിപ്പോർട്ട് സമർപ്പിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി എം.
ലിജുവുമായി നല്ല ബന്ധമാണുള്ളതെന്നും, അദ്ദേഹത്തെ ഒരു സഹോദരതുല്യനായാണ് കാണുന്നതെന്നും രതീഷ് കുമാർ പറഞ്ഞു. തന്റെ മണ്ഡലത്തിലെ എം.എൽ.എ കൂടിയാണ് മന്ത്രി എം.
ലിജു. എന്നാൽ യാതൊരുവിധ ഔദ്യോഗിക ആനുകൂല്യങ്ങൾക്കും താൻ മന്ത്രിയെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

