വെല്ലിംഗ്ടണില്‍ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ 135 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ന്യൂസിലന്‍ഡ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കിവീസ് പട
41 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 55 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ മാത്രമാണ് ആതിഥേയ നിരയില്‍ പൊരുതിനോക്കിയത്.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ നിലവില്‍ 1-0ത്തിന് മുന്നിലാണ്. കൃത്യതയാര്‍ന്ന ബോളിംഗ് പ്രകടനമാണ് ഇന്ത്യന്‍ നിരയില്‍ കാഴ്ചവെച്ചത്.
ഇന്ത്യക്കായി ഗുര്‍നൂര്‍ ബ്രാര്‍ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. കൂടാതെ അക്വിബ് നബി, അക്സര്‍ പട്ടേല്‍, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
മിച്ചലിന് പുറമെ മിച്ചല്‍ സാന്റ്നര്‍ (31), ഹെന്റി നിക്കോള്‍സ് (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റ് ന്യൂസിലന്‍ഡ് താരങ്ങള്‍. വളരെ മോശം തുടക്കമാണ് കിവീസിന് ലഭിച്ചത്.
രണ്ടാം ഓവറില്‍ തന്നെ ടിം സീഫെര്‍ട്ടിനെ (0) പുറത്താക്കി നബി ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നീട് വില്‍ യംഗിനെയും നബി മടക്കി.
നിക്കോള്‍സിനെ കാംബോജ് ബൗള്‍ഡാക്കിയപ്പോള്‍, ടോം ലാഥം (7), ഗ്ലെന്‍ ഫിലിപ്സ് (0) എന്നിവരെ ബ്രാര്‍ ഒരോവറില്‍ തന്നെ പവലിയനിലേക്ക് അയച്ചു. ഇതോടെ 20 ഓവറില്‍ അഞ്ചിന് 53 റണ്‍സ് എന്ന ദയനീയ അവസ്ഥയിലായി ആതിഥേയര്‍.
തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിച്ചല്‍ – സാന്റ്നര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 59 റണ്‍സാണ് ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു.
അധികം വൈകാതെ ശേഷിക്കുന്ന വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്: രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.
എല്‍. രാഹുല്‍, അക്സര്‍ പട്ടേല്‍, നമന്‍ ധീര്‍, അന്‍ഷുല്‍ കംബോജ്, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്.
ന്യൂസിലന്‍ഡ് പ്ലെയിംഗ് ഇലവന്: വില്‍ യംഗ്, ടിം സീഫെര്‍ട്ട്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

