വ്യവസായ-വാണിജ്യ മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ക്വിക് കേരള മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ സീസൺ 7 കോഴിക്കോട് അരങ്ങേറുന്നു. 2026 നവംബർ 12 മുതൽ 15 വരെ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് സന്ദർശകർക്കായി പ്രവേശന സമയം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറു സീസണുകളിലായി കൊച്ചിയിലും കോഴിക്കോട്ടുമായി വിജയകരമായി നടത്തിയ മേളയ്ക്ക് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മുന്നൂറിലധികം സ്റ്റാളുകളും ഇരുന്നൂറിലധികം ബ്രാൻഡുകളും അണിനിരക്കുന്ന കോഴിക്കോട്ടെ എക്സ്പോയിൽ വിവിധ വ്യവസായ മേഖലകളിലെ ആധുനിക മെഷിനറികളും നൂതന സാങ്കേതികവിദ്യകളും നേരിട്ട് കണ്ട് മനസ്സിലാക്കാനും സ്വന്തമാക്കാനുമുള്ള അവസരമാണിത്. വ്യവസായം, ഭക്ഷ്യസംസ്കരണം, പാക്കേജിങ്, കൊമേഴ്സ്യൽ കിച്ചൺ, ബേക്കറി, ഇൻഡസ്ട്രിയൽ ലോൺട്രി, പ്രിന്റിങ്, ഓട്ടമേഷൻ, സോളർ, കാർഷിക യന്ത്രങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഉപകരണങ്ങളാണ് മേളയുടെ പ്രധാന ആകർഷണങ്ങൾ.
വ്യവസായ രംഗത്തേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്ന പുതിയ സംരംഭകർക്കും നിലവിലുള്ള ബിസിനസ് കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നവർക്കും ഈ പ്രദർശനം ഏറെ പ്രയോജനപ്പെടും. ഉൽപ്പാദനക്ഷമത പരമാവധി വർധിപ്പിക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും സഹായിക്കുന്ന അത്യാധുനിക യന്ത്രസാങ്കേതികവിദ്യകൾ ഇവിടെ നിന്നും പരിചയപ്പെടാം.
വിവിധ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് ആവശ്യാനുസരണം തിരഞ്ഞെടുക്കാനും പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനും നിക്ഷേപ-ഫ്രാഞ്ചൈസി അവസരങ്ങൾ കണ്ടെത്താനും എക്സ്പോ വഴിയൊരുക്കും. കൂടാതെ, വീട്ടുപകരണങ്ങളുടെ ഒരു മെഗാ ഡിസ്കൗണ്ട് മേളയും ഇതിന്റെ ഭാഗമായി നടക്കും.
മുട്ട വേർതിരിക്കുന്ന മെഷീൻ, ഫൂഡ് ട്രക്കുകൾ, കേക്ക് ഐസിങ്, ക്രീം വിപ്പിങ്, ചോക്ലേറ്റ് മെൽറ്റിങ് ഉപകരണങ്ങൾ, മിക്സ്ചർ നിർമാണ മെഷീൻ, പാസ്ത മേക്കിങ് മെഷീൻ, വിവിധതരം കട്ടിങ് മെഷീനുകൾ, ലേസർ കട്ടിങ് ടൂളുകൾ, ഇൻഡസ്ട്രിയൽ ഷൂ വാഷർ, ഡ്രയറുകൾ, പേപ്പർ ബാഗ്, പേപ്പർ കപ്പ് നിർമാണ മെഷീനുകൾ, ടിഷ്യൂ മേക്കിങ് മെഷീൻ, വാക്ക്-ഇൻ കോൾഡ് സ്റ്റോറേജ്, ചില്ലറുകൾ, കംപ്രസറുകൾ, അവനുകൾ, ഹ്യുമിഡിഫയർ, വാട്ടർ പ്യൂരിഫയറുകൾ, വേസ്റ്റ് ഡിസ്പോസറുകൾ, ഉപയോഗിച്ച പാചക എണ്ണ ശുദ്ധീകരിക്കുന്ന യന്ത്രങ്ങൾ, വെർജിൻ കോക്കനട്ട് ഓയിൽ മെഷീൻ, ചാണകത്തിൽ നിന്ന് വെള്ളം വേർതിരിക്കുന്ന കൗഡങ് ഡീവാട്ടറിങ് മെഷീൻ, തേങ്ങ പൊതിക്കുന്ന മെഷീൻ, അടയ്ക്ക പൊളിക്കുന്ന മെഷീൻ, പറമ്പ് കിളയ്ക്കുന്ന മെഷീൻ തുടങ്ങിയ ഒട്ടനവധി യന്ത്രസാമഗ്രികൾ പ്രദർശനത്തിലുണ്ടാകും.
എക്സൽ റഫ്രിജറേഷൻ ആൻഡ് ബേക്കറി എക്വിപ്മെന്റ് ആണ് ഈ എക്സ്പോയുടെ ബേക്കറി മെഷീനറി ആൻഡ് കിച്ചൻ എക്വിപ്മെന്റ് പാർട്ണർ. ഡയറി ഫാമിങ് ആൻഡ് അഗ്രി പ്രോഡക്ട്സ് പാർട്ണർ ആയി ബി.ടി.
നമ്പൂതിരീസ് ഹരിത അഗ്രിടെക്കും ഇൻഷുറൻസ് പാർട്ണർ ആയി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൽഐസി), ഫൂഡ് പാർട്ണർ ആയി ഹിറാസ് കാറ്ററിങ് ആൻഡ് ഇവന്റ്സും ഔട്ട്ഡോർ പാർട്ണർ ആയി വൺകോറും ഇതിൽ സഹകരിക്കുന്നുണ്ട്. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ബേക് വൺ, മലബാർ ചേംബർ ഓഫ് കൊമേഴ്സ് എന്നിവരാണ് സപ്പോർട്ടിങ് പാർട്ട്ണേഴ്സ്.
പ്രദർശനത്തിനായുള്ള എൻട്രി ഫീസ് 50 രൂപയാണ്. എന്നാൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും സ്റ്റാൾ ബുക്കിങ്ങിനുമായി 9048050689 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

