ന്യൂഡല്‍ഹി: ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ (ബിസിഎ) സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള സംസ്ഥാന സീനിയര്‍ ടീമിന്റെ ക്യാപ്റ്റനായി ടീനേജ് സെന്സേഷന് ആയ വൈഭവ് സൂര്യവംശിയെ തെരഞ്ഞെടുത്തു. പതിനഞ്ചാം വയസിലാണ് താരം ഈ നേട്ടം സ്വന്തമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സുരാജ് കശ്യപ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. വരാനിരിക്കുന്ന ട്വന്റി20 ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കായുള്ള 17 അംഗ സ്ക്വാഡിനെയാണ് ബിസിഎ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
കരിയറില്‍ ഇത് ആദ്യമായിട്ടാണ് വൈഭവ് സൂര്യവംശി ബിഹാറിന്റെ സീനിയര്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന യുവതാരത്തിന് ലഭിച്ച അര്‍ഹമായ അംഗീകാരമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.
പുതിയ ഉത്തരവാദിത്വം താരം മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്നാണ് അസോസിയേഷന്റെ പ്രതീക്ഷ. ചെറിയപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും അത് വിജയകരമായി നടപ്പിലാക്കാനുമുള്ള അപൂര്‍വ്വമായ കഴിവ് സൂര്യവംശിയില്‍ ഉണ്ടെന്ന് ബിസിഎ പ്രസിഡന്റ് ഹര്‍ഷ് വര്ധന് വ്യക്തമാക്കി.
“ബിഹാറിന്റെ താരോദയമാണ് സൂര്യവംശി. അദ്ദേഹത്തിന് ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിച്ചത് കൃത്യമായി അവസരങ്ങള്‍ ലഭിച്ചതു കൊണ്ടാണ്.
ഇപ്പോള്‍, ഞങ്ങള്‍ പതിനഞ്ചുകാരനെ നായകനാക്കുകയാണ്. നാളെ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള പ്രാപ്തി ഇപ്പോള്‍ തന്നെ അവന് സ്വായത്തമാക്കാന്‍ വേണ്ടി,” ഹര്‍ഷ് വര്ധന് കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

