എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സീറാം സാംബശിവറാവു. ചട്ടപ്രകാരം പ്രവര്‍ത്തിച്ചിട്ടും തന്നെ എന്തിനാണ് ഈ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
സര്‍ക്കാരിനെ അറിയിക്കേണ്ട എല്ലാ കാര്യങ്ങളും കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും, സര്‍ക്കാരിന് ദോഷം വരുത്തുന്ന ഏതെങ്കിലുമൊരു പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദ്യം ചെയ്തു.
തന്റെ സ്ഥാനചലനത്തിന് പിന്നില്‍ സര്‍ക്കാരിന് പ്രത്യേക താത്പര്യങ്ങള്‍ ഉണ്ടാകാം എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. എങ്കിലും പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല.
ഇതിന്റെ ഭാഗമായി യാത്രയയപ്പും ഔദ്യോഗിക വാഹനവും ഒഴിവാക്കിക്കൊണ്ടാണ് അദ്ദേഹം തന്റെ അമര്‍ഷം പ്രകടിപ്പിച്ചത്. പടിയിറങ്ങുന്നതിന് മുന്നോടിയായി എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ കൈക്കൂലി ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
സ്ഥലംമാറ്റത്തിന് തൊട്ടുമുമ്പ് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ എസ് വിനോദ്, ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് എന്നിവര്‍ ബാറുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പ്രധാന ആരോപണം.
ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും അദ്ദേഹം ശിപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം, വിമാനത്താവളത്തില്‍ ബാര്‍ ലൈസന്‍സ് അനുവദിച്ച നടപടിയെ സീറാം സാംബശിവറാവു ന്യായീകരിച്ചു.
FL 7 ലൈസന്‍സ് നല്കുവാന് എക്സൈസ് കമ്മീഷണര്‍ക്ക് അധികാരമുണ്ടെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ചട്ടപ്രകാരം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് കമ്മീഷണറുടെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും സമ്മതത്തോടെ ലോഞ്ച് ബാര്‍ ലൈസന്‍സ് അനുവദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

