കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. നാട്ടകം പ്രദേശത്ത് ദാമോദരൻപടി, നാൽക്കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.
ഇതിനുപുറമെ കുറിച്ചി മേഖലയിലെ ബഥനി, കനകക്കുന്ന് തുടങ്ങിയ വിവിധ ട്രാൻസ്ഫോമർ പരിധിയിലും ഈ സമയങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടായേക്കാം. ഉപയോക്താക്കൾ ഇതുമായി ബന്ധപ്പെട്ട
ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

