മുംബൈയിലെ ആശുപത്രിയിൽ നെഞ്ചിലെ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ സന്ദർശിച്ചു. വ്യാഴാഴ്ച രാത്രി നടന്ന ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരു എൻസിപി വിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വീണ്ടും ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ നവംബർ 5നാണ് പ്രഫുൽ പട്ടേൽ ശരദ് പവാറിനെ നേരിട്ടെത്തി കണ്ടത്. തുടർന്ന് നവംബർ 10നുശേഷം നടക്കാനിരിക്കുന്ന രാഷ്ട്രീയ ചർച്ചകളെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നവംബർ 10ന് താൻ മുംബൈയിലായിരിക്കുമെന്നും അതിനുശേഷം പവാർ നിർദ്ദേശിക്കുന്ന ഏതു സമയത്തും ചർച്ചകൾക്ക് തയ്യാറാണെന്നുമാണ് പ്രഫുൽ പട്ടേൽ വ്യക്തമാക്കിയത്. എന്നാൽ, ശരദ് പവാറിന്റെ ആരോഗ്യവിവരങ്ങൾ തിരക്കാൻ മാത്രമാണ് എത്തിയതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇതിനിടെ, ഇരു എൻസിപികളുടെയും ലയനം സംബന്ധിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ ത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

