ദൈനംദിന യാത്രകൾക്കും അപരിചിതമായ നഗരങ്ങളിലൂടെയുള്ള സഞ്ചാരങ്ങൾക്കും വർഷങ്ങളായി ആശ്രയിക്കുന്ന പ്രധാന ആപ്പാണ് ഗൂഗിൾ മാപ്സ്. എന്നാൽ മികച്ച റൂട്ടുകളും തത്സമയ മുന്നറിയിപ്പുകളും നൽകുന്നതിൽ മുൻപന്തിയിലുള്ള വേസ് (Waze) എന്ന നാവിഗേഷൻ ആപ്പിലേക്ക് മാറാൻ തീരുമാനിച്ച ഒരു മാസത്തെ അനുഭവങ്ങൾ യാത്രാലോകത്ത് ചർച്ചയാകുന്നു.
ഗൂഗിൾ മാപ്സിന്റെ അൽഗോരിതങ്ങളെ വെല്ലുന്നതാണ് വേസിന്റെ കമ്മ്യൂണിറ്റി അധിഷ്ഠിത സംവിധാനങ്ങൾ എന്ന ധാരണയിലാണ് ഈ മാറ്റം പരീക്ഷിച്ചത്. തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്നതിൽ വേസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
സ്പീഡ് ട്രാപ്പുകൾ, അപകടങ്ങൾ, വഴിത്തടസ്സങ്ങൾ എന്നിവയൊക്കെ ഔദ്യോഗിക വിവരങ്ങൾ എത്തുന്നതിന് മുൻപ് തന്നെ വേസ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റോഡിലെ തടസ്സങ്ങൾ ഒഴിവാക്കി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഈ കൂട്ടായ്മ സഹായിക്കുമെങ്കിലും, ദിവസങ്ങളോളം ആശ്രയിച്ചു തുടങ്ങിയപ്പോൾ ഗൂഗിൾ മാപ്സിന്റെ സൗകര്യങ്ങൾ എത്രത്തോളം അനിവാര്യമാണെന്ന് വ്യക്തമാകുന്നതായി ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
ടൈംലൈൻ സൗകര്യത്തിലെ വ്യത്യാസങ്ങൾ കഴിഞ്ഞ കുറേ മാസങ്ങളിലെ യാത്രകൾ പരിശോധിക്കാൻ വേസിൽ ചരിത്രവിവരങ്ങൾ ലഭ്യമാണെങ്കിലും, ഗൂഗിൾ മാപ്സിന്റെ ടൈംലൈൻ ഫീച്ചർ നൽകുന്നത്ര കൃത്യത അവയ്ക്കില്ല. ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമായി സഞ്ചരിച്ച വഴികളും സമയവും ഒക്കെ കൃത്യമായി രേഖപ്പെടുത്തുന്ന ഗൂഗിൾ മാപ്സ് സംവിധാനം യാത്രക്കാർക്ക് ഏറെ സഹായകരമാണ്.
എന്നാൽ വേസിലെ വിവരങ്ങൾ താൽക്കാലികം മാത്രമാണെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. യാത്രാ മാർഗ്ഗങ്ങളിലെ പരിമിതികൾ പൂർണ്ണമായും കാർ യാത്രകൾക്ക് മാത്രം പ്രാധാന്യം നൽകുന്നതാണ് വേസ് ആപ്പ്.
എന്നാൽ നടക്കാനും പൊതുഗാനുഗതം ഉപയോഗിക്കാനും ഒരേസമയം പല യാത്രാമാർഗ്ഗങ്ങൾ സംയോജിപ്പിക്കാനും ഗൂഗിൾ മാപ്സാണ് കൂടുതൽ അനുയോജ്യം. ചെറുറോഡുകളിലൂടെയുള്ള നടത്തം പോലും കണക്കാക്കാൻ മാപ്സ് സഹായിക്കുമ്പോൾ, വേസിന് ഈ മേഖലയിൽ വലിയ പരിമിതികളുണ്ട്.
ഓഫ്ലൈൻ ലഭ്യതയും മാപ്പ് കൃത്യതയും നെറ്റ്വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഓഫ്ലൈനായി മാപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ ഗൂഗിൾ മാപ്സ് നൽകുന്ന സൗകര്യം എടുത്തുപറയേണ്ടതാണ്. എന്നാൽ വേസിൽ സിഗ്നൽ ലഭ്യമല്ലാത്ത പാർക്കിംഗ് ഏരിയകളിലും മറ്റും റൂട്ട് തെറ്റുന്നതായി കാണാം.
കെട്ടിടങ്ങളുടെ ഘടന, സർവീസ് റോഡുകൾ, നടപ്പാതകൾ എന്നിവയൊക്കെ വ്യക്തമായി മനസ്സിലാക്കാൻ ഗൂഗിൾ മാപ്സിന്റെ മാപ്പ് വിശദാംശങ്ങൾ ഏറെ സഹായിക്കുന്നുണ്ട്. ചുരുക്കത്തിൽ, തിരക്കേറിയ സമയങ്ങളിൽ മുന്നറിയിപ്പുകൾ നൽകാനും ട്രാഫിക് ഒഴിവാക്കാനും വേസ് മികച്ചതാണെങ്കിലും, യാത്രകളുടെ ആസൂത്രണത്തിനും വിവിധ യാത്രാരീതികൾ മാറ്റുന്നതിനും ഗൂഗിൾ മാപ്സ് തന്നെയാണ് മികച്ചതെന്ന തിരിച്ചറിവിലാണ് പലരും വീണ്ടും ഗൂഗിൾ മാപ്സിലേക്ക് തന്നെ മടങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

