ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റായി സ്വാമി ഋതംഭരാനന്ദയെ തിരഞ്ഞെടുത്തു. സ്വാമി വിശുദ്ധാനന്ദയാണ് ജനറല്‍ സെക്രട്ടറി.
ട്രഷറര്‍ പദവിയിലേക്ക് സ്വാമി ശാരദാനന്ദയെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ശിവഗിരി മഠത്തിലെ 11 ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മുന്‍ അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതിനുശേഷം മഹാസമാധിയില്‍ പ്രാര്‍ഥന നടത്തിയ സ്വാമിമാര്‍ യോഗം ചേർന്നാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

