ബദിയടുക്കയിൽ പൊതുനിരത്തിൽ കാർ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മാരുതി 800 കാറിൽ യുവാക്കൾ കാറിനുള്ളിലും പുറത്തുമായി അപകടകരമായ രീതിയിൽ അഭ്യാസങ്ങൾ നടത്തുന്നതും അമിതവേഗതയിൽ വാഹനം ഓടിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.
ഈ സംഭവത്തിലെ ദൃശ്യങ്ങൾ 2025 ഒക്ടോബർ മാസത്തിലേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ നാട്ടുകാർ പൊലീസിലും ആർടിഒയ്ക്കും ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
നിലവിൽ നാലാമത്തെ ഉടമയാണ് ഈ കാർ ഉപയോഗിച്ചുവരുന്നത്. യാത്രക്കാർക്ക് ഭീഷണിയാകും വിധം പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
രാത്രികാലങ്ങളിൽ അമിതവേഗതയിൽ ഇത്തരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ബദിയടുക്ക പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

