സുരേന്ദ്രൻ പയ്യാനക്കൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹെഡ്മിസ്ട്രസ് സുമംഗല ദേവി’ എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനാച്ഛാദനം ചെയ്തു. എസ് ആർ ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
കോഴിക്കോട് കൈരളി, ശ്രീ തിയറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം ഉണ്ണി രാജയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. നിജബുദീൻ റാവുത്തർ, പി എച്ച് താഹ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
മലയാളത്തിലെ പ്രമുഖ താരം ചിത്രത്തിൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നുണ്ട്. ഉണ്ണി രാജ, നിർമ്മൽ പാലാഴി, വിനോദ് കോവൂർ, രമേശ് കാപ്പാട്, സുരേഷ് മഞ്ഞപ്പാലം, ഗംഗൻവി നായർ, റോയ് പുനലൂർ, റീന, കൃഷ്ണ, രത്നകല, നിധിഷ, ബീന തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം – അഷറഫ് പാലാഴി, ഗാനരചന – ഗിരീഷ് ആമ്പ്ര, സംഗീതം – കമൽനാഥ് പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ – രൂപേഷ് വെങ്ങളം, മേക്കപ്പ് – ഹക്കീം വയനാട്, വസ്ത്രാലങ്കാരം – രാജൻ തടായിൽ, കലാസംവിധാനം – വിനയൻ വള്ളിക്കുന്ന്, സ്റ്റിൽസ് – കൃഷ്ണദാസ് വളയനാട്, പ്രൊമോഷൻ ആൻഡ് പബ്ലിസിറ്റി – വിനോദ് പി വേങ്ങേരി, ഡിസൈൻ – ഷാജി പാലോളി, പി.ആർ.ഒ – എ എസ് ദിനേശ്. ഒരു അപ്പർ പ്രൈമറി സ്കൂളിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും, അതിനെ നേരിടേണ്ടി വരുന്ന ഒരു പ്രധാന അധ്യാപികയുടെ ജീവിതാനുഭവങ്ങളും രസകരമായ രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഈ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ കോഴിക്കോട് വെച്ച് ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

