അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികള്‍ക്ക് പിന്നാലെ ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. യുഎസിന്റെ അനുമതിയില്ലാതെ ഇറാൻ ആണവ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനെതിരെ ശക്തമായ താക്കീതാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
ഇറാൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ ട്രംപ്, “I would rather not destroy the rest of the country if possible, but maybe I’ll have to. You will know soon enough.” എന്ന് അറിയിച്ചു.
ഇറാനെ പൂർണ്ണമായി നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സാഹചര്യങ്ങൾ അതിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം സൂചന നൽകി. കഴിഞ്ഞ എട്ടു മാസമായി തുടരുന്ന യുദ്ധം അമേരിക്കൻ ജനതയിൽ വലിയ അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതിന്റെ പ്രതിഫലനമെന്നോണം, ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഗവർണർ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് പാർട്ടി മികച്ച വിജയം സ്വന്തമാക്കി.
തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി നേരത്തെ പ്രതികരിച്ചിരുന്നു. അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയ മാറ്റങ്ങൾ ഇറാനെതിരായ നയങ്ങളിൽ യാതൊരു മാറ്റവും വരുത്തില്ലെന്നും, യുഎസ് ആക്രമണം തുടർന്നാൽ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് മറുപടിയായാണ് ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

