സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ നിയമനടപടികൾ ശക്തമാക്കി ബിജെപി.
ഭരണഘടനാപരമായ വിശ്വാസ്യത തകർക്കുന്ന തരത്തിൽ പിഎസ്സിയിൽ വ്യാപകമായ ക്രമക്കേടുകളും സ്വജനപക്ഷപാതവും നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേതൃത്വം നൽകിയ സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചു. രാജ്യസഭാംഗങ്ങളായ സി.
സദാനന്ദൻ, പി.ടി. ഉഷ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗവർണർ നൽകിയ ശുപാർശയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട
ഒരു സംവിധാനം രാഷ്ട്രീയ സ്വാധീനത്തിന് വഴിപ്പെട്ട് പ്രവർത്തിക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. ഇതിന് തെളിവായി ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടുകളും സംഘം ചൂണ്ടിക്കാട്ടി.
58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ ഒഴിവാക്കിയത് അർഹതയില്ലാത്ത ഒരാൾക്ക് ഒന്നാം റാങ്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. നിലവിൽ പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സംഘം അറിയിച്ചു.
മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാൻ നേരത്തെ രാഷ്ട്രപതിക്ക് ശുപാർശ നൽകിയിരുന്നു. ഈ വിഷയത്തിൽ സർക്കാർ ഒത്തുകളിക്കുകയാണെന്ന് ബിജെപി ആവർത്തിച്ച് വ്യക്തമാക്കുന്നു.
അതേസമയം, ഗവർണറുടെ നടപടി ശരിയായില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

