എടത്വയിൽ കുളിക്കാനിറങ്ങിയ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തലവടി തെക്ക് മാണത്താറ മുണ്ടകത്തിൽ എം.സി.ലക്ഷ്മി (74) ആണ് ദാരുണമായി മരണപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പാ നദിയിലെ പുതുക്കരി 800 കുളിക്കാവിൽ കുളിക്കാനായി ഇവർ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി.
തുടർന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിക്കൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്.
വെള്ളിയാഴ്ചയോടെ മൃതദേഹം സംസ്കരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

