അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകാത്തതാണ് പാർട്ടിയിൽ കടുത്ത അതൃപ്തിക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ഇതിനിടയിൽ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കവെ, ‘ഈ തെരഞ്ഞെടുപ്പ് തോൽവിക്ക് ഇറാൻ യുദ്ധവുംകാരണമായേക്കാം’ എന്നാണ് ട്രംപ് പ്രതികരിച്ചത്.
എന്നാൽ, പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതിന് പകരം വൈറ്റ് ഹൗസിലെ ബോൾ റൂം നവീകരണത്തെക്കുറിച്ച് സംസാരിച്ച ട്രംപിന്റെ നിലപാട് പാർട്ടി നേതൃത്വത്തെ അതൃപ്തിയിലാക്കി. അതേസമയം, പാർട്ടിയിലെ തകർന്നടിഞ്ഞ അടിത്തറ തിരികെ പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്തെത്തി.
ഇറാൻ യുദ്ധവും രാജ്യത്തെ ജീവിതച്ചെലവ് വർധിച്ചതുമാണ് തോൽവിക്ക് പ്രധാന കാരണമെന്ന് വാൻസ് പരസ്യമായി സമ്മതിച്ചു. 2028-ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാകാൻ സാധ്യത കൽപിക്കപ്പെടുന്ന വാൻസിനെ കേന്ദ്രീകരിച്ച് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പാർട്ടിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
അതിനിടെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന്റെ വീഴ്ചകളിലേക്കും പാർട്ടി വിരൽ ചൂണ്ടുന്നു. ഇറാൻ യുദ്ധത്തിലുണ്ടായ തന്ത്രപരമായ പിഴവുകൾക്ക് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്.
മറുഭാഗത്ത്, ഡെമോക്രാറ്റുകൾ ട്രംപിനും കുടുംബത്തിനുമെതിരെ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞു. ട്രംപിന്റെ ബിസിനസ് ഇടപാടുകൾ, പ്രത്യേകിച്ച് ക്രിപ്റ്റോ കറൻസി മേഖലയിലെ നിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച് അന്വേഷണം നടത്താൻ സെനറ്റ് തീരുമാനിച്ചു.
കഴിഞ്ഞ വർഷം മാത്രം ക്രിപ്റ്റോ ബിസിനസ് വഴി 1.4 ബില്യൺ ഡോളർ വരുമാനം നേടിയതും, ട്രംപ് മീം കോയിനുകളിലൂടെയുണ്ടായ സാമ്പത്തിക നേട്ടങ്ങളും അന്വേഷണ പരിധിയിൽ വരും. ബഹാമസിലെ ട്രംപ് ജൂനിയറിന്റെ വിവാഹ പാർട്ടിക്ക് റഷ്യൻ കോടീശ്വരൻ പണം മുടക്കിയെന്ന ആരോപണവും അന്വേഷിക്കാൻ ഡെമോക്രാറ്റുകൾ നീക്കം തുടങ്ങിയിട്ടുണ്ട്.
സെനറ്റംഗങ്ങൾ സുപ്രധാന രേഖകൾ നശിപ്പിക്കരുതെന്ന് നിർദ്ദേശം നൽകി. ഡെമോക്രാറ്റ് സെനറ്റർ ഹക്കീം ജെഫ്രീസ് ഭരണം സുതാര്യമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

