അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തിൽ അപാരമായ വളർച്ച കൈവരിച്ചിരിക്കുകയാണ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസ്സർ താരമായ അദ്ദേഹം ലോകത്തെ ഏറ്റവും വലിയ ‘മൾട്ടി-ബില്യനയർ’ കായികതാരമായി മാറിയെന്ന് ഫോബ്സ് പുറത്തുവിട്ട
കണക്കുകൾ വ്യക്തമാക്കുന്നു. വരുമാന കണക്കുകൾ 2023 മുതൽ ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായികതാരം എന്ന പദവി 41 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ നിലനിർത്തുന്നു.
ഫോബ്സ് റിപ്പോർട്ട് പ്രകാരം ഈ വർഷം 224 മില്യൻ യൂറോ (ഏകദേശം 2400 കോടി രൂപ) ആണ് താരത്തിന്റെ വരുമാനം. 108 മില്യൻ യൂറോ വരുമാനമുള്ള അർജന്റീന ഇതിഹാസം ലിയോണൽ മെസി രണ്ടാം സ്ഥാനത്തും, 75 മില്യൻ യൂറോയുമായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ മൂന്നാം സ്ഥാനത്തുമാണ്.
എർലിങ് ഹാളണ്ട് (64 മില്യൻ യൂറോ), വിനിസ്യൂസ് ജൂനിയർ (57 മില്യൻ യൂറോ) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ. കൂടാതെ, ലോകത്ത് 200 കോടി ഡോളർ (ഏകദേശം 19,000 കോടി രൂപ) ആസ്തി സ്വന്തമാക്കുന്ന ആദ്യ ഫുട്ബോളർ എന്ന റെക്കോർഡും റൊണാൾഡോ തന്റെ പേരിലാക്കി.
കരാറും ഭാവി പദ്ധതികളും 2025 ജൂണിൽ അൽ-നസ്സറുമായുള്ള കരാർ റൊണാൾഡോ പുതുക്കിയിരുന്നു. ഇതുപ്രകാരം 2026-27 സീസണിൽ 187 മില്യൻ യൂറോ (ഏകദേശം 1900 കോടി രൂപ) വേതനമായി ലഭിക്കും.
സ്പോൺസർഷിപ്പുകൾ, ബിസിനസ് സംരംഭങ്ങൾ എന്നിവ വഴി 37 മില്യൻ യൂറോ (400 കോടി രൂപ) അധികവരുമാനവും താരം നേടുന്നുണ്ട്. നൈക്കി ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ആഗോള അംബാസഡർ കൂടിയാണ് അദ്ദേഹം.
പോർച്ചുഗൽ ടീമിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ക്ലബ്ബ് കരിയറും ഉടൻ അവസാനിപ്പിക്കുമെന്ന സൂചന റൊണാൾഡോ നേരത്തെ നൽകിയിരുന്നു. അൽ-നസ്സറുമായുള്ള നിലവിലെ കരാർ അടുത്ത വർഷം അവസാനിക്കും.
42 വയസ്സിലേക്ക് കടക്കുന്ന താരം കരാർ പുതുക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതേസമയം, 39 വയസ്സുള്ള ലിയോണൽ മെസിയുടെ ആസ്തി 110 കോടി ഡോളറാണെന്നും, റൊണാൾഡോയുടെ നിലവിലെ സാമ്പത്തിക നേട്ടങ്ങളെ മറികടക്കാൻ അദ്ദേഹത്തിന് സാധ്യത വിരളമാണെന്നും ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

