കൊല്ലം-കോട്ടയം മെമു സർവീസ് എറണാകുളത്തേക്ക് നീട്ടിയതുമായി ബന്ധപ്പെട്ട് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നു. എറണാകുളം–കോട്ടയം പാതയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ മുളന്തുരുത്തിയെ ഒഴിവാക്കിയ നടപടിക്കെതിരെയാണ് യാത്രക്കാരുടെ അമർഷം ശക്തമായിരിക്കുന്നത്.
പാലരുവി എക്സ്പ്രസ്, നിലമ്പൂർ–കോട്ടയം എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകൾക്കെല്ലാം സ്റ്റോപ്പുള്ള പ്രധാന കേന്ദ്രമാണ് മുളന്തുരുത്തിയെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സർവീസ് നീട്ടിയ പുതിയ മെമുവിന് തൊട്ടടുത്തുള്ള കാഞ്ഞിരമറ്റത്ത് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തു.
പ്രതിവർഷം ഏകദേശം രണ്ടു ലക്ഷത്തോളം യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണ് മുളന്തുരുത്തി. മറുവശത്ത്, വർഷത്തിൽ 60,000 യാത്രക്കാർ മാത്രം ആശ്രയിക്കുന്ന കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷന് സ്റ്റോപ്പ് നൽകിയപ്പോൾ മുളന്തുരുത്തിയെ തഴഞ്ഞത് കടുത്ത അനീതിയാണെന്നാണ് ജനങ്ങളുടെ പ്രതികരണം.
എറണാകുളത്തേക്ക് നീട്ടുന്ന മെമു ട്രെയിന് മുളന്തുരുത്തി, കടുത്തുരുത്തി, കുമാരനല്ലൂർ സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് ജോർജ് എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

