സംവിധായകൻ വിഷ്ണു വെഞ്ഞാറമൂട് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ രാക്ഷസവേട്ടയുടെ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഭീതിയും ഉദ്വേഗവും നിലനിർത്തുന്ന ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന ചിത്രം ഡി സ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുൺ ആണ് നിർമ്മിക്കുന്നത്. മുംബൈ, തെങ്കാശി, അംബാസമുദ്രം, തിരുവനന്തപുരം, വാഗമൺ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
നടൻ സിദ്ദിഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, കോട്ടയം രമേശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, സോഹൻ സിനുലാൽ, സാജു നവോദയ, ബാലാജി ശർമ്മ, സജു പാർത്ഥസാരഥി, ഹരി ഉതിമൂട്, രാജേഷ് കൊട്ടാരത്തിൽ, സുജിത്ത് കോന്നി, ശ്രീജു മോഹൻ, സോണി പുനലാൽ, സാബു തിരുവല്ല, ജസീല, വരദ, ഷിഫാന, ശ്രീതു, ഇന്ദു, രജനി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ശ്യാം അരവിന്ദൻ ആണ്.
ഡോ. സുകേഷ് വരികൾ രചിച്ച ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഷാനു ആണ്.
പശ്ചാത്തല സംഗീതം അക്ഷയ നിർവഹിക്കുന്നു. കിഷോർ, ഷമീർ ഇല്യാസ്, റോബി എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത് അഖിൽ ശ്രീകുമാർ ആണ്. 2027 ജനുവരി മാസത്തിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
വാർത്താ പ്രചാരണം: വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

