അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റെക്കോർഡുകൾ തിരുത്തിക്കുറിച്ചേക്കാവുന്ന ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ജോ റൂട്ടിനെ പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. 2012-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കാലം മുതൽ തന്നെ റൂട്ടിന്റെ അസാധാരണ പ്രതിഭ താൻ തിരിച്ചറിഞ്ഞിരുന്നുവെന്ന് സച്ചിൻ വ്യക്തമാക്കി.
സച്ചിന്റെ വാക്കുകൾ…
”ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ റൂട്ട് ഒരു വലിയ താരമായി വളരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ ബാറ്റിങ് മികവിനെ ഞാൻ ഉയർന്ന രീതിയിലാണ് വിലയിരുത്തിയിട്ടുള്ളത്.”
2012 ഡിസംബറിൽ നാഗ്പൂരിൽ ഇന്ത്യയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് റൂട്ട് റെഡ്-ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.
സച്ചിൻ തെണ്ടുൽക്കറും ആ മത്സരത്തിൽ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങിയിരുന്നു. ആ പരമ്പരയിലെ അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 73 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 20 റൺസും സ്വന്തമാക്കിക്കൊണ്ട് റൂട്ട് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
നിലവിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ജോ റൂട്ട് ഉള്ളത്. ഇതുവരെ കളിച്ച 169 മത്സരങ്ങളിൽ നിന്നും 309 ഇന്നിങ്സുകളിൽ നിന്നുമായി 14,278 റൺസാണ് റൂട്ട് സ്വന്തമാക്കിയിട്ടുള്ളത്.
തന്റെ കരിയറിൽ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 15,921 റൺസ് അടിച്ചുകൂട്ടി ഒന്നാം സ്ഥാനം അലങ്കരിക്കുന്ന സച്ചിന്റെ എക്കാലത്തെയും വലിയ റെക്കോർഡിലേക്ക് എത്താൻ റൂട്ടിന് ഇനി വെറും 1,6
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

