കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്നത് തടയുന്നതിൽ ജയിൽ അധികൃതർ പരാജയപ്പെടുന്നു. കഴിഞ്ഞ ഡിസംബറിൽ ജയിലിലെ ആശുപത്രി മതിലിനു പിന്നിൽനിന്ന് 3 കുപ്പി മദ്യവും 3 പാക്കറ്റ് സിഗരറ്റും പിടികൂടിയിരുന്നു.
ജയിലിനുള്ളിലേക്ക് കഞ്ചാവ്, ബീഡി, മൊബൈൽ ഫോൺ തുടങ്ങിയവ കടത്തിയ സംഭവങ്ങളിൽ മുൻപ് പോലീസ് അന്വേഷണം നടത്തിയിരുന്നു. ലഹരി കടത്ത് തടയുന്നതിനായി അന്ന് പ്രത്യേക നിർദ്ദേശങ്ങളും നൽകിയിരുന്നു.
എന്നാൽ ഈ സംഭവത്തിന് ഒരു വർഷം തികയുന്നതിന് മുൻപാണ് വീണ്ടും സമാന സംഭവങ്ങൾ ആവർത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയ്ക്കിടെ ജയിലിൽ രണ്ടുതവണയാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
രണ്ടു ദിവസം മുൻപ് ജയിലിലെ തടവുകാരനിൽ നിന്ന് ലഹരിവസ്തു കണ്ടെത്തിയിരുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ തടവുകാരനായ സിദ്ദിഖിനെതിരെ (53) ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുവെന്ന് സംശയിക്കുന്ന ഓയിൽ അടങ്ങിയ പ്ലാസ്റ്റിക് ബോട്ടിലാണ് കണ്ടെടുത്തത്. ജയിൽ ഗേറ്റിൽ ഉദ്യോഗസ്ഥർ നടത്തിയ കർശന പരിശോധനയിലാണ് ഇയാളിൽനിന്ന് ഇത് പിടികൂടിയത്.
തുടർന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലും ലഹരി ഓയിൽ ബോട്ടിലും മൊബൈൽ ഫോണും കണ്ടെത്തുകയുണ്ടായി. ടവർ പരിസരത്തുവെച്ച് തടവുകാരനായ റഫീഖിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് വ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

