അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലൊസാഞ്ചലസിൽ നടന്ന നിർണായക തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ നിത്യ രാമൻ (45) വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ കാരൻ ബാസിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ചാണ് നിത്യ അധികാരം നിലനിർത്തിയത്.
ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 405,193 വോട്ടുകൾ നിത്യ നേടിയപ്പോൾ, കാരൻ ബാസിന് 379,069 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരത്തെ വേരുകൾ
1981 ജൂലൈ 28-നാണ് നിത്യ രാമന്റെ ജനനം.
തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽതെരുവിലായിരുന്നു പതിറ്റാണ്ടുകൾക്ക് മുൻപ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്. പോസ്റ്റ്മാസ്റ്ററായിരുന്ന കെ.
രാമയ്യരുടെ കൊച്ചുമകളാണ് നിത്യ. കെൽട്രോൺ ഉദ്യോഗസ്ഥനായിരുന്ന ആർ.
വെങ്കട്ടരാമനും ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരിയായിരുന്ന സുധയുമാണ് മാതാപിതാക്കൾ. നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്.
നിത്യയുടെ അച്ഛന്റെ സഹോദരി വനജയും ഭർത്താവ് ശങ്കരനാരായണ അയ്യരും തിരുവനന്തപുരം കുമാരപുരത്ത് താമസിക്കുന്നുണ്ട്. തിരുവനന്തപുരത്ത് എത്തുമ്പോൾ നിത്യ ഇവർക്കൊപ്പമാണ് താമസിക്കാറുള്ളത്.
കഴിഞ്ഞ അഞ്ച് വർഷം മുൻപാണ് അവസാനമായി കുടുംബത്തോടൊപ്പം (ഭർത്താവ് വാലി ചന്ദ്രശേഖർ, മക്കളായ കർണ, കാവേരി) ഇവർ തിരുവനന്തപുരത്തെത്തിയത്. രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകൾ
കഴിഞ്ഞ ആറു വർഷമായി ലൊസാഞ്ചലസ് സിറ്റി കൗൺസിലിൽ ഡിസ്ട്രിക്ട് 4-നെ പ്രതിനിധീകരിക്കുന്ന അംഗമാണ് നിത്യ.
സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയുമാണ് ഇവർ. ഭവനരഹിതർക്കായി പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതിലും നിത്യ നടത്തിയ പ്രവർത്തനങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വൈവിധ്യമാർന്ന വിദ്യാഭ്യാസ പശ്ചാത്തലം
ഹാർവാർഡ് സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്ന് നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും നിത്യ നേടിയിട്ടുണ്ട്. ചെന്നൈ കലാക്ഷേത്രയിൽ ഷീല സാംസണിന്റെ കീഴിൽ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള നിത്യ, ‘ട്രാൻസ്പെരന്റ് ചെന്നൈ’ എന്ന സംരംഭത്തിലൂടെ ചെന്നൈയിലെ ചേരിപ്രദേശങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമുണ്ട്.
തമിഴ് ഭാഷയിൽ മികച്ച പ്രാവീണ്യമുള്ള ഇവർക്ക് മലയാളവും മനസ്സിലാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

