ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി എം.ഡി.അഭിരാമിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഇന്നലെ രാവിലെ പത്തുമണിയോടെ സംഗീത നഗർ പത്മാ നഗറിലെ ‘രാഹുൽ നിവാസി’ൽ എത്തിച്ച മൃതദേഹം കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്ന കാഴ്ചയായി മാറി.
മകന്റെ മുഖത്തെ മർദനമേറ്റ പാടുകൾ കണ്ട് അമ്മ ബോധരഹിതയായതും, പിതാവ് മധുകുമാർ തളർന്നുവീണതും സഹോദരി ആര്യയുടെ വിലാപവും ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ദുബായിൽനിന്നും സൗദിയിൽനിന്നും തിടുക്കത്തിലെത്തിയ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം നിരവധി നാട്ടുകാരും രാഷ്ട്രീയ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.
വി. മുരളീധരൻ എംഎൽഎ, സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, മാങ്കോട് രാധാകൃഷ്ണൻ, സിപിഎം നേതാക്കളായ വി.
ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ഉച്ചയോടെ കഴക്കൂട്ടം ശാന്തിതീരം ശ്മശാനത്തിലായിരുന്നു സംസ്കാരം. കേസിന്റെ നാൾവഴികൾ
തിങ്കളാഴ്ച വൈകിട്ടാണ് പാങ്ങപ്പാറ പേരൂരിലെ ഒഴിഞ്ഞ പറമ്പിൽ അഭിരാമിനെ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയത്.
കേശവദാസപുരം എൻഎസ്എസ് എച്ച്എസ്എസിലെ വിദ്യാർഥിയായിരുന്നു മരിച്ച അഭിരാം. സുഹൃത്തിനെ ഫോൺ ചെയ്തു വരുത്തിയശേഷം പ്രതികൾ സംഘം ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഒന്നാംപ്രതിയായ 17 വയസ്സുകാരനെ പൂജപ്പുര ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. മറ്റ് പ്രതികളായ ഉമർ മുഫ്തർ, ആനന്ദ എന്നിവരെ റിമാൻഡ് ചെയ്തു.
ക്രൂരമായ മർദനം
ഏകദേശം ഒരു മണിക്കൂറോളം നീണ്ട മർദനത്തിന് ശേഷമാണ് പ്രതികൾ അഭിരാമിനെ കൊലപ്പെടുത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ഗുരുതരമായ ക്ഷതങ്ങൾ ഏറ്റിട്ടുണ്ട്. കല്ല് ഉപയോഗിച്ച് ആക്രമിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായി പൊലീസ് സംശയിക്കുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ വീണ്ടും പിടികൂടി ക്രൂരമായി മർദിച്ചശേഷം വായിൽ തുണി തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണം ഊർജിതമാക്കി
കേസിലെ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിലേക്കും അന്വേഷണം നീളുകയാണ്.
കൊലപാതകത്തെക്കുറിച്ച് അറിവുള്ള ഇവർ തെളിവുനശിപ്പിക്കാൻ ശ്രമിച്ചതായും, ഉമർ മറ്റൊരു സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ ഉൾപ്പെട്ട
എല്ലാവരുടെയും മൊഴി ശേഖരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

