തിരുവനന്തപുരം: വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ച് ഉത്തരവായി. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ എ തുളസി എന്നിവരെ ബോര്‍ഡില്‍ പുതിയ അംഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നയരൂപീകരണ രംഗങ്ങളില്‍ വനിതകളുടെ സജീവ പങ്കാളിത്തം വേണമെന്ന ശക്തമായ ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നും നേരത്തെ ഉയര്‍ന്നിരുന്നു. ആസൂത്രണ ബോര്‍ഡില്‍ വനിതകളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡില്‍ പുനഃസംഘടന വരുത്തിയിരിക്കുന്നത്. പുതിയ ഘടന പ്രകാരം ഡോ.
എസ് എസ് ലാല്‍ ബോര്‍ഡില്‍ അംഗമായി തുടരും. കൂടാതെ, സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ ചെയര്മാന് സിഎച്ച് അബ്ദുള്‍ റഹീമിനെയും പുതിയ ആസൂത്രണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

