അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിട്ട തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഇറാന് യുദ്ധം ആണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്.
യുദ്ധമാണ് പരാജയത്തിന് കാരണമെങ്കിലും, സൈനിക നീക്കത്തിന് ഇപ്പോഴും ന്യായീകരണമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടത് അനുയായികള്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് വിട്ടുനിന്നതുകൊണ്ടല്ലെന്ന് ജെഡി വാന്‍സ് വ്യക്തമാക്കി.
സോഷ്യൽ മീഡിയയായ എക്സില്‍ പങ്കുവെച്ച ദീർഘമായ പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ്-വാന്‍സ് സഖ്യത്തിന് വോട്ട് ചെയ്തവരില്‍ ഗണ്യമായ ഒരു വിഭാഗം വോട്ടർമാർ, ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എതിരായി തിരിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഷിങ്ടണിലാണ് ഇതുസംബന്ധിച്ച പ്രതികരണമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

