ഇറാനെതിരെ കൂടുതൽ സൈനിക നീക്കങ്ങൾ ഉണ്ടായാൽ അതിശക്തമായ പ്രത്യാക്രമണം നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങൾ അമേരിക്കയുടെ സൈനിക ശക്തിയുടെ യഥാർത്ഥ പരിമിതികളാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം വിലയിരുത്തി.
അമേരിക്കയെ ഒട്ടും വിശ്വസിക്കാൻ സാധിക്കില്ലെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്നും മുജ്തബ ഖമനയി വ്യക്തമാക്കി. അതിനിടെ, അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത് ശക്തമായ രാഷ്ട്രീയ സന്ദേശമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ബാഹ്യമായ ഭീഷണികൾ കൊണ്ടോ സൈനിക ആക്രമണങ്ങൾ കൊണ്ടോ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ സാധിക്കുന്ന രാജ്യവല്ല ഇറാനെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ മന്ത്രാലയം ഓർമ്മിപ്പിച്ചു. അമേരിക്കയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

