കോഴിക്കോട് ജില്ലയിലെ വടകരയില്‍ വിദ്യാര്‍ഥിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മേപ്പയില്‍ എസ്ബി സ്കൂളിലെ വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
സ്കൂളില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഈ വിദ്യാര്‍ഥി ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് അന്നു വൈകുന്നേരത്തോടെ തന്നെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് ശനി, ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളിലായി മുപ്പതോളം വിദ്യാര്‍ഥികളാണ് വടകര താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്. ഇതില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച നാല് കുട്ടികളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലാബിലേക്ക് അയച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

