പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം, സുസ്ഥിര വികസനം എന്നിവയ്ക്ക് മുഖ്യപരിഗണന നൽകിക്കൊണ്ട് മലബാർ ഗ്രൂപ്പ് തങ്ങളുടെ 34–ാമത് സ്ഥാപന ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി മെഗാ ക്ലീനിങ് ഡ്രൈവ് നടപ്പിലാക്കി.
ഈ ശുചീകരണ യജ്ഞത്തിൽ മലബാർ ഗ്രൂപ്പിന്റെ ഒൻപതിനായിരത്തോളം ജീവനക്കാരോടൊപ്പം പൊതുജനങ്ങളും സജീവമായി പങ്കാളികളായി മാറി. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദിന്റെ 69-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കുന്നമംഗലം പഞ്ചായത്ത് പരിധിയിലുള്ള കൃഷിയിടത്തിൽ 69 ഫലവൃക്ഷങ്ങൾ നട്ടുപിടിച്ചുകൊണ്ടാണ് മലബാർ ഗ്രൂപ്പ് ആസ്ഥാനത്തെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്.
വനം വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി.സംജിത്, സ്ഥിരസമിതി അധ്യക്ഷൻ ബാബു മോൻ, വാർഡ് മെംബർ ടി.കെ.ഹിതേഷ് കുമാർ, സ്ഥിരസമിതി അധ്യക്ഷ ശ്രീബ പുൽക്കുന്നുമ്മൽ, മാനേജിങ് ഡയറക്ടർ-ഇന്ത്യ ഓപ്പറേഷൻസ് ഒ.അഷർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ.നിഷാദ്, സിഎസ്ആർ ഹെഡ് പി.കെ.ഷബീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൂടാതെ മലബാർ ഗ്രൂപ്പിലെ മറ്റ് മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കോഴിക്കോട് ബീച്ചിൽ നടത്തിയ മെഗാ ക്ലീനിങ് ഡ്രൈവിലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു.
ഇന്ത്യയിലുടനീളം ഒരു ലക്ഷത്തോളം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നു മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

