പ്ലസ് വൺ വിദ്യാർഥി എ.ഡി.അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കേസിൽ കൂടുതൽ വ്യക്തികൾക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
കൊലപാതകത്തിന് തൊട്ടുപിന്നാലെ പെൺസുഹൃത്ത് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പും, സംഭവത്തിന് തലേദിവസം വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ ദൃശ്യങ്ങളുമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. പ്രതികളെ പിടികൂടുന്നതിന് തൊട്ടുമുൻപാണ് സുഹൃത്തായ പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
“ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്. എന്തിനാണ് അവനെ വിളിച്ചു വരുത്തിയതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നു.
അവനെ കൊല്ലാനാണെങ്കിൽ അവനെ സ്നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ.
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല” എന്നായിരുന്നു കുറിപ്പിലെ വരികൾ. എന്നാൽ ചുരുങ്ങിയ മണിക്കൂറുകൾക്കകം ഈ അക്കൗണ്ട് അപ്രത്യക്ഷമാവുകയായിരുന്നു.
അക്കൗണ്ട് വീണ്ടെടുക്കാനുള്ള സൈബർ നടപടികൾ പുരോഗമിക്കുകയാണ്. പ്രസ്തുത പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടുള്ള പൊലീസ്, വരും ദിവസങ്ങളിൽ മൊഴിയെടുക്കും.
ഇതിനിടയിൽ, സംഭവം നടക്കുതിന് തലേദിവസം മറ്റൊരു സംഘം അഭിരാമിനെ തടഞ്ഞുനിർത്തി വഴക്കിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിച്ച ഈ വിഡിയോയിലുള്ളവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സംഭവദിവസം അഭിരാമിന്റെ ഫോണിലേക്ക് കോളുകൾ ചെയ്തവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. യഥാർത്ഥത്തിൽ കൊലയാളികൾ കെണിയൊരുക്കിയത് അഭിരാമിന്റെ മറ്റൊരു പതിനേഴുകാരനായ സുഹൃത്തിന് വേണ്ടിയായിരുന്നുവെന്നാണ് വിവരം.
അഭിരാമിനെക്കൊണ്ട് വിളിപ്പിച്ചെങ്കിലും ഈ സുഹൃത്ത് ആളൊഴിഞ്ഞ പ്രദേശത്തേക്ക് വരാൻ തയ്യാറായിരുന്നില്ല. ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.46-നാണ് അഭിരാം വീട്ടിൽ നിന്ന് ഇറങ്ങുന്നത്. തനിയെ നടന്നുപോകുന്ന ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ദേഖ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പെൺസുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ അഭിരാമിനെ വീടിനു പുറത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ബസ് മാർഗം ഉച്ചകഴിഞ്ഞ് 3 മണിയോടെ അഭിരാം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയായിരുന്നു.
തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്കും 6 മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം.
ഒന്നാം പ്രതിയായ പതിനേഴുകാരന്റെ പെൺസുഹൃത്തിനും കൃത്യത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ചാറ്റ് വഴി പരിചയപ്പെട്ട് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത് ഒന്നാം പ്രതിയാണ്.
ഇതിന് പെൺസുഹൃത്തിന്റെ പിന്തുണയും ലഭിച്ചു. ശനിയാഴ്ച രാവിലെ പെൺസുഹൃത്തിന്റെ സാന്നിധ്യത്തിലാണ് അഭിരാമിന് ആദ്യ സന്ദേശം അയച്ചത്.
പെൺകുട്ടിയെന്ന വ്യാജേന എങ്ങനെ ചാറ്റ് ചെയ്യണമെന്ന കൃത്യമായ നിർദ്ദേശങ്ങളും ഇവർ നൽകിയിരുന്നു. കേസിൽ ഇതുവരെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്.
പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതി, പെൺസുഹൃത്തായ അനന്ത (18), ഗുണ്ടാനേതാവായ ഉമർ (21) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

