വരുന്ന വർഷം പുതിയ ഗാലക്സി എസ്27 (Galaxy S27) മോഡൽ അവതരിപ്പിച്ച് ഉൽപ്പന്നനിര വിപുലീകരിക്കാൻ ഒരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് (Samsung). ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, അൾട്രാ മോഡലിന് താഴെയായി ഒതുക്കമുള്ള രൂപകൽപ്പനയിലും ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളോടെയുമാണ് ഈ പുതിയ ഫോൺ വിപണിയിലെത്തുക.
എങ്കിലും, പ്രകടനക്ഷമതയുടെ കാര്യത്തിൽ അൾട്രാ മോഡലിനെ അപേക്ഷിച്ച് പ്രോ പതിപ്പിൽ ചില പരിമിതികൾ ഉണ്ടായേക്കുമെന്നാണ് സൂചന. ക്വാൽകോമിന്റെ ഏറ്റവും പുതിയ മുൻനിര ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 (Snapdragon 8 Elite Extreme Gen 6) ഒഴിവാക്കി, അതിനേക്കാൾ ചെറിയ പ്രൊസസ്സർ ആയിരിക്കും പ്രോ മോഡലിൽ ഉൾപ്പെടുത്തുക.
ഇംപോർട്ട്-എക്സ്പോർട്ട് രേഖകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഗാലക്സി എസ്27 സീരീസിലുടനീളം മൂന്ന് വ്യത്യസ്ത ചിപ്സെറ്റുകളാണ് കമ്പനി ഉപയോഗിക്കുന്നത്. അടിസ്ഥാന മോഡലായ എസ്27, എസ്27 പ്ലസ് എന്നിവയിൽ സാംസങ്ങിന്റെ സ്വന്തം നിർമ്മിത എക്സിനോസ് 2700 (Exynos 2700 SoC) ചിപ്സെറ്റ് നൽകാനാണ് സാധ്യത.
അതേസമയം, എസ്27 പ്രോ പതിപ്പിൽ ക്വാൽകോം ചിപ്സെറ്റ് ഉപയോഗിക്കുമെങ്കിലും ഉപയോക്താക്കൾ പ്രതീക്ഷിക്കുന്ന ഉയർന്ന പതിപ്പായിരിക്കില്ല ഇത്. ഡാറ്റാബേസ് വിവരങ്ങൾ പ്രകാരം, എസ്27 പ്രോ മോഡലിൽ ക്വാൽകോമിന്റെ SM8950 ചിപ്പ് ആയിരിക്കും ഉൾപ്പെടുത്തുക.
ഇത് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 (Snapdragon 8 Elite Gen 6) എന്ന പേരിലാണ് വിപണിയിൽ അറിയപ്പെടുന്നത്. ക്വാൽകോമിന്റെ നിരയിൽ എക്സ്ട്രീം പതിപ്പിന് തൊട്ടുതാഴെയാണ് ഇതിന്റെ സ്ഥാനം.
ഏറ്റവും ശക്തമായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ചിപ്പ് പൂർണ്ണമായും ഗാലക്സി എസ്27 അൾട്രാ (Galaxy S27 Ultra) മോഡലിനായി മാത്രമായിരിക്കാം സാംസങ് മാറ്റിവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന നാല് ഗാലക്സി എസ്27 മോഡലുകളിലും 12GB റാമും 256GB ആന്തരിക സ്റ്റോറേജും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്ക്രീൻ വലിപ്പത്തിന്റെ കാര്യത്തിലും വ്യത്യാസങ്ങളുണ്ട്. ഗാലക്സി എസ്27-ൽ 6.3 ഇഞ്ച് ഡിസ്പ്ലേയും പ്ലസ് മോഡലിൽ 6.7 ഇഞ്ച് പാനലുമാണ് നൽകിയിരിക്കുന്നത്.
ഇതിന് ഇടയിലുള്ള എസ്27 പ്രോ മോഡലിൽ 6.5 ഇഞ്ച് ഒഎൽഇഡി (OLED) സ്ക്രീനും, ഏറ്റവും വലിയ ഡിസ്പ്ലേയായ 6.9 ഇഞ്ച് സ്ക്രീൻ അൾട്രാ മോഡലിലുമായിരിക്കും സജ്ജീകരിക്കുക. ഈ രണ്ട് സ്നാപ്ഡ്രാഗൺ ചിപ്പുകളും ടി.എസ്.എം.സിയുടെ (TSMC) ഏറ്റവും പുതിയ 2എൻഎം (2nm) നോട്ട് സാങ്കേതികവിദ്യയിലാണ് നിർമ്മിച്ചിട്ടുള്ളത്.
അതിനാൽ മികച്ച പവർ എഫിഷ്യൻസി ഇവ ഉറപ്പുനൽകുന്നു. ഒരേപോലെയുള്ള 8-കോർ ഒറിയോൺ (Oryon) സിപിയു ആണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ജിപിയു (GPU), എഐ (AI) കോറുകൾ എന്നിവയുടെ കാര്യത്തിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്.
എസ്27 അൾട്രാ മോഡലിൽ ഉപയോഗിക്കുന്ന എക്സ്ട്രീം ചിപ്പിൽ എഐ മാട്രിക്സ് കോറുകളും (AI Matrix Cores) 18എംബി ഹൈ-പെർഫോമൻസ് മെമ്മറിയും അടങ്ങിയ ശക്തമായ അഡ്രിനോ 850 (Adreno 850) ജിപിയുവാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് മുൻഗാമിയായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പിനെ അപേക്ഷിച്ച് 44 ശതമാനം വേഗതയേറിയ ഗ്രാഫിക്സ് പ്രകടനം നൽകാൻ പ്രാപ്തമാണ്.
മറുഭാഗത്ത്, സ്റ്റാൻഡേർഡ് ജെൻ 6 ചിപ്പിൽ മാട്രിക്സ് കോറുകളും ഹൈ-പെർഫോമൻസ് മെമ്മറിയും ഇല്ലാത്ത അഡ്രിനോ 845 ജിപിയു ആണ് ഉള്ളത്. എങ്കിലും, മുൻ പതിപ്പിനെക്കാൾ 35 ശതമാനം മെച്ചപ്പെട്ട
ഗ്രാഫിക്സ് പ്രകടനം ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ എക്സ്ട്രീം ചിപ്പ് വാട്ട് ഒന്നിന് 33 ശതമാനം മെച്ചപ്പെട്ട
എഐ പെർഫോമൻസ് നൽകുമ്പോൾ, സാധാരണ മോഡൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് നൽകുന്നത്. കൂടാതെ, എക്സ്ട്രീം ചിപ്പ് ഉപയോഗിക്കുന്ന ഫോണുകളിൽ 8കെ, 4കെ സ്ലോ-മോഷൻ റെക്കോർഡിംഗിനുള്ള പരമാവധി ഫ്രെയിം റേറ്റുകൾ ഇരട്ടിയാക്കിയിട്ടുണ്ട്.
30 എഫ്പിഎസിലും 120 എഫ്പിഎസിലും പ്രവർത്തിക്കുന്ന സാധാരണ ചിപ്പുമായി താരതമ്യം ചെയ്യുമ്പോൾ, എക്സ്ട്രീം ചിപ്പിൽ 60 എഫ്പിഎസിൽ 8കെ വീഡിയോയും 240 എഫ്പിഎസിൽ 4കെ സ്ലോ-മോഷൻ വീഡിയോയും റെക്കോർഡ് ചെയ്യാം. ഒപ്പം എപിവി (APV) കോെഡക്കിന്റെ പിന്തുണയും ഇതിലുണ്ട്.
എക്സ്ട്രീം ചിപ്പ് സാങ്കേതികമായി കൂടുതൽ മികച്ചതാണെങ്കിലും, സാധാരണ ഉപയോഗങ്ങളിൽ ഈ രണ്ട് ഗാലക്സി എസ്27 മോഡലുകളും തമ്മിൽ വലിയ പ്രകടന വ്യത്യാസങ്ങൾ അനുഭവപ്പെടാൻ സാധ്യതയില്ല. ഭാരമേറിയ ആപ്പുകളും ഗെയിമുകളും ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾ സുഗമമായി കൈകാര്യം ചെയ്യാൻ ഈ രണ്ട് വകഭേദങ്ങൾക്കും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

