കൊല്ലം– ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചരിഞ്ഞു.
ആര്യങ്കാവിനും ഭഗവതീപുരത്തിനും ഇടയിൽ തമിഴ്നാട് അതിർത്തിക്കുള്ളിലാണ് ദാരുണമായ സംഭവം നടന്നത്. പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പാലരുവി എക്സ്പ്രസ് ഇടിച്ചാണ് കടുവക്ക് ജീവൻ നഷ്ടപ്പെട്ടത്.
അപകടം നടന്നയുടൻ തന്നെ ട്രെയിനിലെ ജീവനക്കാർ വിവരം തമിഴ്നാട് വനം വകുപ്പ് അധികൃതരെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സുരക്ഷ മുൻനിർത്തി അൽപനേരം ട്രെയിൻ സംഭവസ്ഥലത്ത് നിർത്തിയിട്ടു.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കടുവയുടെ ജഡം റെയിൽവേ ട്രാക്കിൽ നിന്നും പൂർണ്ണമായി നീക്കം ചെയ്തതിനുശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

