പത്തു മിനിറ്റിനുള്ളിൽ തിരിച്ചെത്താമെന്ന് ഉറപ്പുനൽകി വീടുവിട്ടിറങ്ങിയ മകന്റെ ചേതനയറ്റ ശരീരം അന്ത്യകർമങ്ങൾക്കായി പാങ്ങാപ്പാറയിലെ വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ താങ്ങാനാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു നാട് മൊത്തം. തിരുവനന്തപുരം പാങ്ങാപ്പാറയിലാണ് പ്രണയപ്പകയുടെ ഇരയായി പതിനേഴുകാരനായ എ.ഡി.അഭിരാം ദാരുണമായി കൊല്ലപ്പെട്ടത്.
സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ പത്തരയോടെയാണ് പാങ്ങാപ്പാറയിലെ വാടകവീട്ടിലേക്ക് എത്തിച്ചത്. പ്രിയപ്പെട്ടവന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ മാതാവ് ധർമജയും പിതാവ് മധുവും സഹോദരിയും മുത്തശ്ശിയും അലമുറയിട്ട് കരഞ്ഞത് കൂടിനിന്നവരുടെയെല്ലാം കണ്ണ് നനയിച്ചു.
‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ… ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’ എന്ന് ചോദിച്ചു പിതാവ് മധു പൊട്ടിക്കരഞ്ഞത് അവിടെയുണ്ടായിരുന്നവരെ സങ്കടക്കടലിലാഴ്ത്തി. യാതൊരു തെറ്റും ചെയ്യാത്ത തങ്ങളുടെ ഓമനക്കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യമാണ് കുടുംബാംഗങ്ങൾ ഓരോരുത്തരോടും ആവർത്തിച്ചു ചോദിച്ചത്.
കൊല്ലപ്പെട്ട അഭിരാമിനെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി സഹപാഠികളും നാട്ടുകാരും വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വസതിയിലേക്ക് എത്തിച്ചേർന്നത്.
തുടർന്ന് പൊതുദർശനത്തിന് ശേഷം കഴക്കൂട്ടം ശാന്തിതീരത്തുവെച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

