കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിലെ ഗുരുതരമായ അപാകതകളിലും ക്രമക്കേടുകളിലും സർക്കാരിനോട് സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ആശുപത്രി വികസന സൊസൈറ്റി (എച്ച്ഡിഎസ്) എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. സർജിക്കൽ ബ്ലോക്കിന്റെ ദുരവസ്ഥയെപ്പറ്റി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളെത്തുടർന്നാണ് സൊസൈറ്റിയുടെ ഈ നിർണായക നടപടി.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ആഭ്യന്തര വകുപ്പിന് ഇന്ന് ഔദ്യോഗികമായി കത്ത് നൽകും. കഴിഞ്ഞ ഫെബ്രുവരി 16ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ കെട്ടിടത്തിന്റെ സീലിങ്ങുകളും മറ്റ് ഭാഗങ്ങളും ഇടിഞ്ഞുവീഴുന്നതു പതിവാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
നിർമാണ പ്രവൃത്തികൾ മുതൽ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിച്ചതുവരെയുള്ള എല്ലാ കാര്യങ്ങളും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് എച്ച്ഡിഎസിന്റെ ആവശ്യം. കഴിഞ്ഞ 28ന് കെട്ടിടത്തിന്റെ ഭൂഗർഭനിലയിലെ ശുചിമുറിയിൽ സീലിങ്ങും കെട്ടിടഭാഗങ്ങളും അടർന്നുവീണിരുന്നു.
സംഭവസമയം ശുചിമുറിയിലേക്ക് പ്രവേശിച്ച ജീവനക്കാരി തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. നില ഗുരുതരം തന്നെയാണെന്നും ഇതിൽ കർശനമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് സൊസൈറ്റിയുടെ പൊതുവായ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

