തലസ്ഥാന നഗരിയിൽ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി, ജലഅതോറിറ്റിയുടെ വെള്ളയമ്പലം ജലശുദ്ധീകരണശാലയിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന അടിയന്തര ശുചീകരണ പ്രവർത്തനങ്ങളാണ് താൽക്കാലികമായി മാറ്റിവച്ചത്. നേരത്തെ തീരുമാനിച്ചതനുസരിച്ച് ഈ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളുമാണ് 10 മുതൽ 12 വരെയുള്ള ദിവസങ്ങളിലേക്കു പുനഃക്രമീകരിച്ചിട്ടുള്ളത്.
പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ ജലവിതരണം ഉറപ്പാക്കുന്നതിന്റെ മുൻകരുതലായാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. പുതുക്കിയ തീയതികളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജലഅതോറിറ്റി പിന്നീട് അറിയിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

