ഓക്ക്ലന്‍ഡില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലിയുടെ ഗംഭീര ഫീല്‍ഡിംഗ് പ്രകടനം ആരാധകശ്രദ്ധ നേടുന്നു. മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ചൊരു ക്യാച്ച് സ്വന്തമാക്കിയ കോലി, മൈതാനത്ത് നടത്തിയ പുതിയ ആഘോഷശൈലിയിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി.
അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ കീവീട താരം നഥാന്‍ സ്മിത്ത് പുറത്തായ സന്ദര്‍ഭമാണ് മത്സരത്തില്‍ വഴിതിരിവായത്.
ബാറ്റിന്റെ ഔട്ട്സൈഡ് എഡ്ജ് എടുത്ത പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലി വലതുവശത്തേക്ക് ഡൈവ് ചെയ്ത് അവിശ്വസനീയമാംവിധം കയ്യിലൊതുക്കുകയായിരുന്നു. വിക്കറ്റ് നേടിയതിന്റെ ആവേശത്തില്‍ വില്ലേന്തി അമ്പെയ്യുന്ന ശൈലിയിലുള്ള ആഘോഷമാണ് കോലി മൈതാനത്ത് പുറത്തെടുത്തത്.
ഈ പുതിയ ആഘോഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വലിയ രീതിയില്‍ വൈറലായിക്കഴിഞ്ഞു. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിര ഇന്ത്യന്‍ പേസര്‍മാരുടെ ആഞ്ഞടിച്ച പന്തേറില്‍ 40.2 ഓവറില്‍ 185 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ ആതിഥേയരെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കി. നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗ് ആണ് കിവീസിന്റെ തകര്‍ച്ച വേഗത്തിലാക്കിയത്.
കൂടാതെ ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റും, അന്‍ഷൂല്‍ കാംബോജ് രണ്ട് വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കരുത്ത് കാട്ടി. കീവീട
നിരയില്‍ 38 റണ്‍സ് നേടിയ ടിം സീഫെര്‍ട്ട് ആണ് ടോപ് സ്കോറര്‍ ആയത്. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ഒമ്പതാം വിക്കറ്റില്‍ ഇറങ്ങി 23 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്ത ബ്ലെയര്‍ ടിക്നര്‍ ആണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട
സ്കോര്‍ സമ്മാനിച്ചത്. തുടക്കം മുതല്‍ തന്നെ തകര്‍ച്ച നേരിട്ട
ന്യൂസിലന്‍ഡിന് വേണ്ടി ഗ്ലെന്‍ ഫിലിപ്സ് 30 റണ്‍സ് നേടി ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ അവസാന വിക്കറ്റില്‍ ജേക്കബ് ഡഫി (പുറത്താവാതെ 15) – ടിക്നര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 39 റണ്‍സാണ് കിവീസിനെ ഭേദപ്പെട്ട
സ്കോറിലേക്ക് എത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

