ചെന്നൈ: ബിഎൽഎം സഹകരണ സൊസൈറ്റിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന ആരംഭിച്ചു. ചെന്നൈയും കോയമ്പത്തൂരും കൊച്ചിയും കോഴിക്കോടും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ പത്തിടങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.
കേസിൽ നേരത്തെ ഇഡി പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിരുന്നു. ചെന്നൈയിലുള്ള സൊസൈറ്റിയുടെ മുഖ്യ കാര്യാലയത്തിലും പരിശോധനകൾ നടക്കുന്നുണ്ട്.
ജനങ്ങളിൽ നിന്നും വൻതോതിൽ നിക്ഷേപങ്ങൾ സ്വീകരിച്ച ശേഷം കോടികളുടെ ക്രമക്കേട് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്. സൊസൈറ്റിയുടെ പേരിൽ സമാഹരിച്ച തുക വ്യക്തിഗത ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായാണ് വിവരം.
ആകെ 5000 കോടി രൂപയുടെ ഭീമമായ തട്ടിപ്പാണ് ഈ പ്രസ്ഥാനത്തിന്റെ മറവിൽ അരങ്ങേറിയിട്ടുള്ളതെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

