പ്രവചനങ്ങൾ ശരിയാക്കി യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് അടിപതറുന്നു. യുഎസ് കോൺഗ്രസിൽ പ്രതിപക്ഷ പാർട്ടിയായ ഡെമാക്രാറ്റുകൾ ഭൂരിപക്ഷം നേടുമെന്നു പ്രാരംഭ സൂചനകൾ.
ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിക്ക് സ്വാധീനമുള്ള പല സീറ്റുകളിലും ഡെമോക്രാറ്റുകൾ വിജയിക്കുമെന്നാണ് വിവരം. സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന നീക്കമാണിത്.
ഇറാൻ യുദ്ധത്തിലടക്കം ട്രംപിന്റെ തീരുമാനങ്ങൾ നിരന്തരം ചോദ്യം ചെയ്യപ്പെടും. അതിനിടെ ഹോർമുസ് തുറക്കാൻ യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളി ഇറാൻ രംഗത്തുവന്നത് കാര്യങ്ങൾ വഷളാക്കി.
ഇറാന്റെ ആവശ്യങ്ങളോടു യുഎസിന്റെ പ്രതികരണം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹസിൻ റെസ പറഞ്ഞു. നേരത്തെ മുന്നോട്ടുവച്ച 7 ആവശ്യങ്ങൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും റെസ പറഞ്ഞു.
ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇസ്രയേലും യുഎസും ഇറാനെ ആക്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ ഏതുവഴിക്കു നീങ്ങുമെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
ട്രെൻഡ് മാറ്റാൻ യുഎസ്
യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ അടുത്ത ദിവസങ്ങളിൽ വിപണിയിൽ നിർണായകമാകും.
കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം ലഭിക്കുമെന്ന സൂചനകൾ നാളെ എഐ ഓഹരികളിൽ സമ്മർദമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇന്ന് യുഎസ് ഓഹരിയുമായി ബന്ധപ്പെട്ട
ഫ്യൂച്ചർ വ്യാപാരവും നഷ്ടത്തിലാണ്. ഇതോടെ അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള ആദായവും കുറഞ്ഞു (യീൽഡ്).
10 വർഷ കാലാവധിയുള്ള കടപത്രങ്ങളിൽ നിന്നുള്ള യീൽഡ് 4.915ലെത്തി. വിപണിയുടെ ആശങ്ക സൂചിക 20 പോയിന്റ് വർധിച്ചു.
ഡോളറിന്റെ വിനിമയ നിരക്കും കുറഞ്ഞു. അടുത്ത ദിവസം യുഎസ് വിപണി നഷ്ടത്തിലാകാനാണ് സാധ്യത.
ഇടക്കാല തിരഞ്ഞെടുപ്പിൽ ഏതു പാർട്ടി ജയിച്ചാലും ഓഹരി വിപണി നേട്ടമുണ്ടാക്കുന്നതാണ് പതിവ്. എന്നാൽ ഇക്കുറി ഡോമാക്രാറ്റുകളുടെ ജയം പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള തർക്കം രൂക്ഷമാക്കാൻ ഇടയാക്കുമെന്നാണ് വിപണി കരുതുന്നത്.
ട്രംപിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ചെലവുകൾ സംബന്ധിച്ച തർക്കങ്ങൾ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിനെയും ബാധിക്കും.
തന്റെ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചു ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ എഐ മേഖലയിലെ കമ്പനികളെ നിയന്ത്രിക്കുമെന്നും ഡേറ്റ സെന്ററുകളുടെ നിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും വിപണി ഭയക്കുന്നുണ്ട്.
കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇത് അടുത്ത ദിവസങ്ങളിൽ യുഎസ് എഐ ഓഹരികളെയും കുത്തനെ ഇടിക്കും.
ക്രൂഡോയിൽ ഇടിഞ്ഞു
അതേസമയം, ഇറാൻ,യുക്രെയ്ൻ യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ ഫലം കാണുമെന്ന പ്രതീക്ഷയിൽ ക്രൂഡോയിൽ വില വീണ്ടും ഇടിയുകയാണ്. രാജ്യാന്തര ക്രൂഡോയിൽ വില 4 ആഴ്ചയിലെ താഴ്ച്ചയിലേക്ക് നീങ്ങുന്നു.
ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 102 ഡോളറിലെത്തി. യുഎസ് ഡബ്ല്യുടിഐ ക്രൂഡോയിൽ ബാരലിന് 95 ഡോളറിലും യുഎഇയിലെ മർബൻ ക്രൂഡോയിൽ 102 ഡോളറിലുമാണ് വ്യാപാരം.
യുഎസിൽ തൊഴിലുണ്ട്
യുഎസിൽ തൊഴിൽ വിപണി ശക്തമാണെന്ന് തെളിയിച്ച് സെപ്റ്റംബറിലെ ജോബ് ഓപണിങ് കണക്കുകൾ പുറത്ത്. രാജ്യത്തെ തൊഴിൽ അവസരങ്ങൾ 3,33,00 എണ്ണം വർധിച്ച് 75,23,000ലെത്തി.
ഇത് 7,15,000 ആയിരിക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ അനുമാനം. അതേസമയം, സെപ്റ്റംബറിൽ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി.
ഓഗസ്റ്റിനേക്കാൾ 3,21,000 വർധിച്ച് ഇത് 33,60,00ലെത്തി. 2025 മാർച്ചിനു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്.
നിലവിലെ ജോലി ഉപേക്ഷിച്ചാലും പുതിയ തൊഴിൽ കണ്ടെത്താനാകുമെന്ന ആത്മവിശ്വാസം ജീവനക്കാരിലുണ്ടെന്നതിന്റെ സൂചനയാണിത്. തൊഴിൽ രഹിതരായ ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ യുഎസിലുണ്ട്.
കഴിഞ്ഞ വർഷത്തെ സ്ഥിതിയേക്കാൾ ഏറെ വ്യത്യസ്തമായ കണക്കുകളാണിതെന്നും വിദഗ്ധർ പറയുന്നു. വിലക്കയറ്റത്തിന്റെയും പ്രതിസന്ധികളുടെയും കാലത്തു പോലും കമ്പനികൾ പുതിയ നിയമനങ്ങൾ നടത്തുണ്ടെന്നതിന്റെ തെളിവാണിത്.
പുതിയ നിയമനങ്ങൾ കൂടിയപ്പോൾ പിരിച്ചു വിടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെന്നും കണക്കുകൾ പറയുന്നു. വെള്ളിയാഴ്ച പുറത്തു വരുന്ന നോൺഫാം പേ റോൾ റിപ്പോർട്ടാണ് ഇനി നിക്ഷേപകർ കാത്തിരിക്കുന്നത്.
ഇതിൽ 59,000ന്റെ വർധനയുണ്ടാകുമെന്നും തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനത്തിലെത്തുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്ന കണക്കുകളാണിത്.
പലിശ നിരക്കിൽ നിയന്ത്രണത്തിലേക്ക് കടന്നാലും അതു താങ്ങാനുള്ള ശേഷി സാമ്പത്തിക മേഖലയ്ക്കുണ്ടെന്നാണ് ഇത്തരം കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു യുദ്ധം തീർക്കാൻ മെലാനിയ
അതിനിടയിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസുമായി അടുത്ത ആഴ്ച അബുദാബിയിൽ ചർച്ച നടത്തുമെന്ന് സ്ഥിരീകരിച്ച് റഷ്യ.
സമാധാന ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്നിവരുമായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിൻ ചർച്ച നടത്തുമെന്നും വിവരം. നവംബർ 10,11 തീയതികളിൽ നടക്കുന്ന ചർച്ചയിൽ പുട്ടിന്റെ പ്രതിനിധിയായി വ്ളാദ്മിർ െമഡിൻസ്കി പങ്കെടുക്കും.
ഇതിനു പുറമെ ഖെർസോൻ പ്രവിശ്യയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ റഷ്യ-യുക്രെയ്ൻ പ്രതിനിധികളുമായി ട്രംപിന്റെ ഭാര്യയും ഫസ്റ്റ് ലേഡിയുമായ മെലാനിയ ട്രംപ് ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസും അറിയിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചാൽ യുഎസിലടക്കം രൂക്ഷമായ ഡീസൽ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
കൂടുതൽ റഷ്യൻ ക്രൂഡോയിൽ ലോക വിപണിയിലേക്ക് എത്തുന്നത് എണ്ണവില കുറയാനും കാരണമാകും. കുതിപ്പ് തുടർന്ന് വിപണി
നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ് അവസാനിച്ചത്.
ക്രൂഡോയിൽ വില കുറഞ്ഞതും കമ്പനികളുടെ മികച്ച രണ്ടാം പാദഫലവും വിദേശ നിക്ഷേപകരുടെ തിരിച്ചു വരവും വിപണിയെ ഉയർത്തി. 1225 പോയിന്റ് കുതിച്ച സെൻസെക്സ് 76,918ലെത്തി.
നിഫ്റ്റിയാകട്ടെ 370 പോയിന്റ് നേട്ടത്തിൽ 23,810ലും വ്യാപാരം അവസാനിപ്പിച്ചു. ഇറാനും യുഎസും തമ്മിൽ നടക്കുന്ന സമാധാന ചർച്ചകൾക്കു പിന്നാലെ ക്രൂഡോയിൽ വില ഇടിഞ്ഞതാണ് നിക്ഷേപകർക്ക് ആവേശമായതെന്ന് വിദഗ്ധർ പറയുന്നു.
മാരികോ ഓഹരിയുടെ കരുത്തിൽ എഫ്എംസിജി മേഖലയാണ് ഇന്നലെ മികച്ച മുന്നേറ്റമുണ്ടാക്കിയത്. നിഫ്റ്റി എഫ്എംസിജി 3.6 ശതമാനം കുതിച്ചു.
രണ്ടാം പാദത്തിൽ 29% അറ്റലാഭമുണ്ടെന്ന റിപ്പോർട്ട് പുറത്തുവിട്ടതാണ് മാരികോ ഓഹരികൾക്ക് കരുത്തായത്. സിഗരറ്റുകളുടെ നികുതി കൂട്ടിയത് മറ്റൊരു എഫ്എംസിജി കമ്പനിയായ ഐടിസിയുടെ ലാഭശതമാനത്തെ ബാധിച്ചിരുന്നു.
എങ്കിലും ഓഹരി 2.8 ശതമാനം മുന്നേറി. ദീർഘകാല മൂലധന നേട്ട
(ലോങ് ടേം ക്യാപിറ്റൽ ഗെയ്ൻ -എൽടിസിജി) നികുതിയിൽ കേന്ദ്രസർക്കാർ ഇളവു നൽകുമെന്ന പ്രതീക്ഷ ശക്തമായതോടെ ഇന്നലെ ക്യാപിറ്റൽ മാർക്കറ്റ് ഓഹരികൾ 4.5 ശതമാനം ഉയർന്നു. രണ്ടു ദിവസം കൊണ്ട് 10,000 കോടിയോളം രൂപയുടെ ഓഹരികൾ വിദേശ നിക്ഷേപകർ വാങ്ങിയതും വിപണിക്ക് കരുത്തായി.
4 ദിവസത്തെ നേട്ടത്തിനു ശേഷം ഇന്ന് ഇന്ത്യൻ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം തുടങ്ങാനാണ് സാധ്യത. ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം നെഗറ്റീവാണ്.
തുടർച്ചയായ മുന്നേറിയ ഓഹരികൾ വിറ്റ് നേട്ടമെടുക്കാൻ ഇന്ന് നിക്ഷേപകർ ശ്രമിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ക്രൂഡോയിൽ വിലയിടിയുന്നതും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവു വന്നതും വിപണിക്ക് പിന്തുണ നൽകുന്നുമുണ്ട്.
വീണ്ടും ‘ടെക് വിപ്ലവം’
ഇടവേളയ്ക്കു ശേഷം നിക്ഷേപകർ ഇന്നലെ വീണ്ടും ടെക് ഓഹരികളിലേക്ക് തിരിച്ചെത്തിയതോടെ യുഎസ് നാസ്ഡാക് സൂചികയിൽ മുന്നേറ്റം. 0.83 ശതമാനം നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്.
നാസ്ഡാക് 100 സൂചിക 0.7 ശതമാനം മുന്നേറിയെങ്കിലും തിരുത്തൽ ഘട്ടം (കറക്ഷൻ ടെറിട്ടറി) പിന്നിട്ടില്ല. ഇടക്കാല റെക്കോർഡിൽ നിന്നും 10 ശതമാനം താഴെയാണ് ഇപ്പോഴും സൂചിക.
6 ശതമാനത്തിൽ കൂടുതൽ ഇടിയുമ്പോഴാണ് തിരുത്തൽ ഘട്ടമായി പരിഗണിക്കുന്നത്. എസ് ആൻഡ് പി 0.36 ശതമാനം മുന്നേറി മൂന്നു ദിവസത്തെ നഷ്ടക്കഥ തിരുത്തി.
ആപ്പിൾ ഓഹരികൾ നഷ്ടത്തിലായതോടെ ഡോ സൂചിക ഇന്നലെ 0.3 ശതമാനം ഇടിഞ്ഞു. നാലാം പാദത്തിൽ ഐപാഡ് വിൽപനയും ലാഭശതമാനവും കുറയുമെന്ന ആപ്പിളിന്റെ പ്രവചനം ഓഹരികളെ രണ്ടു ശതമാനത്തോളം ഇടിച്ചിരുന്നു.
എന്നാൽ ചിപ്പ് ഓഹരികൾ ഉയർന്നു. വിപണി അടച്ച ശേഷം മൂന്നാം പാദ ഫലങ്ങൾ പുറത്തുവിട്ട
എഎംഡി 3 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബ്രോഡ്കോം, മൈക്രോൺ ടെക്നോളജി, എൻവിഡിയ എന്നീ ചിപ്പ് ഓഹരികളും മുന്നേറി.
ഇന്ന് ഏഷ്യൻ ഓഹരികളും ഭിന്നദിശയിലാണ്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല.
ഇത് whitehouse.govൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

