ദേശീയ തലസ്ഥാനത്ത് വായു മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലേക്ക്. ശരാശരി വായു മലിനീകരണ തോത് 350 കടന്നതായി അധികൃതർ വ്യക്തമാക്കി.
രൂക്ഷമായ പുക മലിനീകരണം മൂലം പൊതുജീവിതം സ്തംഭിച്ച നിലയിലാണ്. വരുന്ന ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹി അതിർത്തികളിൽ പൊലീസ് സുരക്ഷയും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വായു ഗുണനിലവാര സൂചിക 400-ന് മുകളിലാണ്.
ധോല ക്വാ മേഖലയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയത് 417 ആണ്. ഗാസിപൂർ പ്രദേശത്ത് ഇത് 410 ആയും ഉയർന്നു.
അപകടകരമായ സാഹചര്യത്തെ തുടർന്ന് രാജ്യത്തലസ്ഥാന മേഖലയിൽ നാളെ മുതൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വരും. ഇതിന്റെ ഭാഗമായി നഗരത്തിൽ നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

