മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെയുള്ള അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നൽകി. കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. സംഭവത്തിൽ തുടരന്വേഷണത്തിനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്.
ആത്മഹത്യ ചെയ്ത ലീ സി ബിന്നിനോട് രണ്ട് കോടി രൂപ ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പ്രധാന വെളിപ്പെടുത്തൽ. ലീ പ്രോജക്ട് മാനേജറായ പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു സാജൻ.
ആത്മഹത്യ ചെയ്ത ലീ സീ ബിന്നുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് വി ഒ സാജൻ. മലേഷ്യൻ എഞ്ചിനിയറായ ലീ സീ ബിന്നിന്റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാർ ആണെന്നാണ് സാജൻ്റെ ആരോപണം.
പതിബെൽ കമ്പനിയിൽ നിന്ന് താൻ മെറ്റീരിയൽ സപ്ലെയുടെ കരാർ എടുത്തിരുന്നുവെന്നും, കെഎസ്ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ബില്ലുകൾ മാറി നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ തുടർന്ന് ലീ സീ ബിൻ കടുത്ത മനോവിഷമത്തിലായിരുന്നു.
ബിൽ മാറുന്നതിനായി ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലീ തന്നോട് പറഞ്ഞിരുന്നുവെന്നും സാജൻ വെളിപ്പെടുത്തി. ചടയമംഗലത്ത് തന്റെ വീടിന് സമീപത്തായിരുന്നു ലീ താമസിച്ചിരുന്നത്.
എന്നാൽ, വിഷയത്തിൽ വിജിലൻസിന്റെ ആദ്യ അന്വേഷണം ഗ്യാനേഷിനെ വെള്ളപൂശാൻ വേണ്ടിയുള്ളതായിരുന്നുവെന്നും സാജൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

