പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ഔദ്യോഗിക തുടക്കം കുറിച്ചു. സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ദിലീപ് നായകനായ “നീക്കം” എന്ന ചിത്രത്തിന് ശേഷം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണിത്. ഇന്ന് രാവിലെ 10 മണിക്ക് പുരപ്പുഴ ശ്രീ പുതുച്ചിറക്കാവ് ദേവി ക്ഷേത്രത്തിൽ വെച്ചാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്.
‘പ്രകാശൻ’ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ജഗൻ ഷാജി കൈലാസിന്റെ മുൻചിത്രമായ ‘നീക്കം’ എന്ന സിനിമയുടെ രചയിതാവായ വിബിൻ ബാലചന്ദ്രൻ തന്നെയാണ് ഈ പുതിയ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വൗ സിനിമാസ് അവതരിപ്പിക്കുന്ന ഈ ബിഗ് പ്രൊജക്റ്റ് വിലാസിനി സിനിമാസുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വിനയ് ഫോർട്ട് “ചന്ദ്രൻ” എന്ന കഥാപാത്രമായും, മഞ്ജു പിള്ള “ലക്ഷ്മി” എന്ന കഥാപാത്രമായും ചിത്രത്തിൽ വേഷമിടുന്നു.
ഇവരെക്കൂടാതെ ദേവരാജ്, ടിസ് തോമസ്, ഡോ. വൃന്ദ മേനോൻ, ഭാനുമതി, അനഘ നാരായൺ, ജാഫർ ഇടുക്കി, ദിവ്യ എം.
നായർ, നന്ദു, തെസ്നി ഖാൻ, നോബി, കൃഷ്ണപ്രഭ, സന്തോഷ് ത്രിവിക്രമൻ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. സജി വെഞ്ഞാറമൂട്, ഷാജു ശ്രീധർ, ഉണ്ണി നായർ, ഹരീഷ് കുമാർ, സുനിൽ കുമാർ, റിയാസ് മറിമായം, അനൂപ്, ചന്ദ്രമോഹൻ പിള്ള, ചിറ്റയം ഗോപകുമാർ, വിജയ് മേനോൻ, വിജീഷ്, ബിലാസ് ചന്ദ്രൻ, പ്രശാന്ത് പി.
അലക്സാണ്ടർ തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ: ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്: സൂരജ് ഇ.എസ്., സംഗീതം: ഇലക്ട്രോണിക് കിളി, കലാസംവിധാനം: മഹേഷ്, വസ്ത്രാലങ്കാരം: വെങ്കിട്ട് സുനിൽ, മേക്കപ്പ്: ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ: അനിൽ അൻസാദ്, പ്രൊജക്റ്റ് ഡിസൈനർ: എൻ എസ് രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകുമാർ ചെന്നിത്തല, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി.ആർ.ഒ: ഐശ്വര്യ രാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

