കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പരീക്ഷാ തർക്കത്തിൽ നിയമപോരാട്ടം ശക്തമാക്കാൻ എസ്എഫ്ഐ (SFI) വിദ്യാർത്ഥികൾ. പരീക്ഷ എഴുതുന്നതിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ പരമോന്നത കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഷനിലായ 16 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സിംഗിൾ ബെഞ്ച് മുൻപ് അനുമതി നൽകിയിരുന്നു. എന്നാൽ, ഈ ഉത്തരവാണ് പിന്നീട് ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞത്.
മതിയായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സിംഗിൾ ബെഞ്ചിന്റെ വിധി ഉണ്ടായതെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ പ്രധാന നിരീക്ഷണം. ഈ പശ്ചാത്തലത്തിലാണ് സർവകലാശാലാ നടപടിക്കെതിരെ എസ്എഫ്ഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

